ഇന്തോനേഷ്യയില്‍ ഭൂകമ്പം 44 മരണം, 300 പേര്‍ക്ക് പരിക്ക്

0
88

ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജാവ ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്ന് സിയാന്‍ജൂറിന്റെ അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഹെര്‍മന്‍ സുഹര്‍മാന്‍ പറഞ്ഞു. പ്രദേശത്തെ നിരവധി വീടുകള്‍ക്കും ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിനും കേടുപാടുകള്‍ സംഭവിച്ചതായി ദേശീയ ദുരന്ത ഏജന്‍സി ഒരു പ്രസ്താവനയില്‍ പറഞ്ഞു, നാശനഷ്ടത്തിന്റെ മുഴുവന്‍ വ്യാപ്തിയും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത് തുടരുകയാണ്.