മുൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ വസതിയിൽ റെയ്ഡ്

0
103

വാഷിംഗ്ടൻ: മുൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ വസതിയിൽ റെയ്ഡ്. എഫ്ബിഐ അധികൃതർ ഫ്‌ളോറിഡയിലെ മാർ-അ-ലാഗോ എസ്റ്റേറ്റ് റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്.

ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച അന്വേഷണത്തിൻറെ ഭാഗമായാണ് റെയ്ഡ്. വൈറ്റ് ഹൗസിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

തൻറെ എസ്റ്റേറ്റ് നിലവിൽ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിൻറെ പേരിലാണ് റെയ്‌ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.