അമ്പത്താറ് യാത്രക്കാരുമായി യാത്രാ വിമാനം കാണാതായി

0
505

ന്യൂഡൽഹി:56 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്ന പാസഞ്ചർ വിമാനം കാണാതായി. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും പോണ്ടിയാനയിലേക്ക് പുറപ്പെട്ട ശ്രീവിജയ എയർലൈൻസിന്റെ എസ്.ജെ 182 വിമാനമാണ് കാണാതായത്. പതിനായിരം അടി മുകളിലെത്തി മിനിട്ടുകൾക്ക് ഉള്ളിലാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്.

വിമാനത്തിനായി തിരച്ചിൽ ശക്തമാക്കിയതായി ഇന്തോനേഷ്യൻ സർക്കാർ അറിയിച്ചു.’കാണാതായ വിമാനത്തിനായുള്ള തിരച്ചിൽ ദേശീയ രക്ഷാപ്രവർത്തന ഏജൻസി, ദേശീയ ഗതാഗത സുരക്ഷാ സമിതി എന്നിവരുടെ ഏകോപനത്തിലാണ് നടക്കുന്നത്.’ ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയ വക്താവ് അദിത ഐരാവതി അറിയിച്ചു.