അമേരിക്കയില്‍ ഗ്യാസ് സ്റ്റൗ നിരോധിച്ചേക്കും

0
67

ഗ്യാസ് സ്റ്റൗ നിരോധിക്കാന്‍ പൊതുജനാഭിപ്രായം ആരാഞ്ഞ് അമേരിക്ക. വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ആസ്മ ഉണ്ടാക്കിയേക്കാം എന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്യാസ് സ്റ്റൗ നിരോധിക്കാന്‍ യു.എസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി വിഭാഗം പൊതുജനാഭിപ്രായം തേടുന്നത്.

സുരക്ഷിതമല്ലാത്ത സ്റ്റൗകള്‍ നിരോധിക്കാമെന്നാണ് ഏജന്‍സി കമ്മീഷ്ണറുടെ അഭിപ്രായം. 2022 ഡിസംബറില്‍ ഇന്റേണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസചര്‍ച്ച് ആന്റ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം കുട്ടികളിലുണ്ടാകുന്ന ആസ്മയുടെ കാരണങ്ങളിലൊന്ന് വീടുകളിലെ ഗ്യാസ് ഉപയോഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

13% കുട്ടികളുടെയും ആസ്മയും ഗ്യാസ് ഉപയോഗത്തിലൂടെ വന്നതാണെന്നു സൂചിപ്പിക്കുന്ന പഠനത്തില്‍ നൈട്രജന്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവ ഗ്യാസ് സ്റ്റൗവുകള്‍ പുറംതള്ളുന്നുണ്ടെന്നും, കൃത്യമായ വെന്റിലേഷനില്ലാത്ത വീടുകളിലാണെങ്കില്‍ ഇവ ദോഷകരമായി തീരുമെന്നും പറയുന്നു.