ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പാസായി, യൂട്യൂബിലും ട്രംപിന് വിലക്ക്

0
490

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പദവിയിൽ നിന്ന് പുറത്താക്കണമെന്ന ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയിൽ പാസായി. 223 അംഗങ്ങൾ പ്രമയേത്തെ അനുകൂലിച്ചും 205 പേർ പ്രമേയത്തെ എതിർത്തും വോട്ട് ചെയ്തു. എന്നാൽ ഇംപീച്ച്‌മെന്റ് നീക്കത്തെ കാര്യമാക്കുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്.

അതേസമയം ട്വിറ്ററിനും ഫെയ്‌സ്ബുക്കിനും പിന്നാലെ ട്രംപിന്റെ യൂട്യൂബ് ചാനലിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ട്.. കലാപത്തിന് പ്രേരണയാകുന്ന വീഡിയോ അപ്ലോഡ് ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് യൂട്യൂബ് ചാനലിന് വിലക്കേർപ്പെടുത്തിയത്. ട്രംപിന്റെ ചാനൽ ഏഴുദിവസത്തേക്ക് ലഭ്യമാകില്ല. വിലക്ക് നീളാമെന്നും മുന്നറിയിപ്പ് നൽകി.

ഈ മാസം 20നാണ് പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ സത്യപ്രതിജ്ഞ. ട്രംപ് അധികാരമൊഴിയാൻ ദിവസങ്ങൾക്ക് മാത്രം ശേഷിക്കെയാണ് പ്രസിഡന്റിനെ പുറത്താക്കാനുള്ള ഡെമോക്രാറ്റിന്റെ രാഷ്ട്രീയനീക്കം.