വാഷിങ്ടണ്‍: പ്രതിമാസം മുപ്പതിനായിരം കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ക്ലേശമനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നും നിയന്ത്രിതമായി കുടിയേറ്റക്കാരെ രാജ്യത്തെത്തിക്കാനാണ് യു.എസിന്റെ പദ്ധതി. ക്യൂബ, ഹെയ്തി, നിക്ക്വാരേഗ്വ, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള 30,000 അഭയാര്‍ഥികള്‍ക്ക് എല്ലാ മാസവും അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രാജ്യത്താണ് ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതൊടൊപ്പം ഇവര്‍ക്ക് ഒരു യു.എസ് സ്പോണ്‍സറും വേണം. വ്യക്തികളെ കുറിച്ച് വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും ഇവര്‍ക്ക് യു.എസിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുക. അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ പണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് അനധികൃത കുടിയേറ്റക്കാര്‍ക്ക് യു.എസ് അതിര്‍ത്തിയില്‍ നിന്നും വിട്ടുനില്‍ക്കാമെന്ന് ബൈഡന് വ്യക്തമാക്കിയിരുന്നു. നേരത്തെ അഭയാര്‍ഥികളെ യു.എസിലേക്ക് അനുവദിക്കുന്നതിനെതിരെ റിപബ്ലിക്കന്‍ പാര്‍ട്ടി നിലപാടെടുത്തിരുന്നു. ഡെമോക്രാറ്റുകളിലെ ഒരുവിഭാഗം അഭയാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.