നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞടുപ്പിൽ ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. ഇലക്ഷനിലെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനാണ് കമല ഹാരിസായിരുക്കും വൈസ് പ്രസിഡന്റ് സ്ഥാനാർഥി എന്ന് പ്രഖ്യാപിച്ചത്. നാളെ ഇരുവരും അമേരിക്കയെ അഭിസംബോധന ചെയ്യും. അഭിഭാഷകയായ കമല കാലിഫോർണിലെ സെനറ്റംഗമാണ്.
മാർച്ച് 15 ന് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഒരു സ്ത്രീയായിരിക്കുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് സ്ഥാനാർഥി കമലയായിരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കമല ഹാരിസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനായതിൽ താൻ അതീവ സന്തോഷവാനാണെന്ന് ബൈഡൻ പറഞ്ഞു. ഒരു പ്രമുഖ പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി നിർദേശിക്കപ്പെടുന്ന നാലാമത്തെ വനിതയാണ് കമല.
മികച്ച ഭരണമികവും നേതൃത്വപാടവവുമുള്ള കമല സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന നേതാവാണെന്ന് ബൈഡൻ പറഞ്ഞു. 1960 കളിൽ തമിഴ്‌നാട്ടിൽ നിന്നും അമേരിക്കയിലെത്തിയ അർബുദ ഗവേഷക ശ്യാമളാ ഗോപാലിൻറെയും ജമേക്കൻ വംശജൻ ഡോണൾ ഹാരിസിൻറെയും മകളായ കമലാഹാരിസ് അഭിഭാഷകയായി ജോലി ചെയ്യുകയാണ്.