കിം ജോംഗിന്റെ മകളുടെ ചിത്രം പുറത്ത്

0
378

ലോകത്തിലെ ഏറ്റവും അപകടകാരികളായ നേതാക്കളില്‍ ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോംഗിന്റെ പേരുണ്ട്. ഭ്രാന്തന്‍ സ്വേച്ഛാധിപതി എന്നും ആളുകള്‍ അദ്ദേഹത്തെ വിളിക്കുന്നു. കിമ്മിന് നിരവധി ശത്രുക്കളുണ്ട്, അദ്ദേഹം വളരെ രഹസ്യമായ ജീവിതമാണ് നയിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെക്കുറിച്ചും ലോകത്തിന് വളരെക്കുറച്ചേ അറിയൂ. കുടുംബത്തില്‍ കിം ജോങ്-ഉന്നിനുശേഷം, അദ്ദേഹത്തിന്റെ ഇളയ സഹോദരി കിം യോ-ജോങ് ഇടയ്ക്കിടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാറുണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ ലോകം ഒരു നികൃഷ്ട ഏകാധിപതിയുടെ മകളെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കിം തന്നെയാണ് തന്റെ മകളെ ലോകത്തിന് മുന്നില്‍ എത്തിച്ചത്.

വെള്ളിയാഴ്ചയാണ് കിം ജോങ് തന്റെ മകളെ ആദ്യമായി ലോകത്തേക്ക് കൊണ്ടുവന്നത്. സൈനിക ആയുധങ്ങള്‍ കാണിക്കാന്‍ കിം അവളെ തന്നോടൊപ്പം കൊണ്ടുവന്നു. ഉത്തരകൊറിയയുടെ ഔദ്യോഗിക ചാനലായ കെസിഎന്‍എയാണ് കിം ജോങ് ഉന്നിനൊപ്പം മകളുടെ ചിത്രം ലോകം മുഴുവന്‍ കാണിച്ചുകൊടുത്തത്. ചിത്രത്തില്‍ കിം ജോങ് തന്റെ മകള്‍ക്ക് സൈനിക ആയുധങ്ങള്‍ കാണിക്കുന്നു. ഇതിനിടയില്‍ മകളും അച്ഛന്റെ കയ്യില്‍ പിടിക്കുന്നുണ്ട്. ഔദ്യോഗിക ചാനല്‍ മകളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുന്നത് കിം ജോങ് മകളെ കാണിച്ചുകൊടുത്തതായാണ് വിവരം. വെള്ളിയാഴ്ച ഉത്തരകൊറിയ പ്യോങ്യാങ് ഇന്റര്‍നാഷണല്‍ എയര്‍ഫീല്‍ഡില്‍ നിന്ന് വളരെ ഉയര്‍ന്ന സാങ്കേതികവിദ്യയും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലും പരീക്ഷിച്ചതായി മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മിസൈല്‍ 999.2 കിലോമീറ്റര്‍ പിന്നിട്ടു പറന്നു.