തകര്‍ന്ന ക്രിസ്ത്യന്‍ പള്ളി പുതുക്കിപ്പണിയാന്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ ഒന്നേകാല്‍ കോടി

0
40

കെയ്റോ: ഈജിപ്തിലുണ്ടായ അഗ്നിബാധയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ക്രിസ്ത്യന്‍ പള്ളിക്ക് ലിവര്‍പൂള്‍ താരവും ഈജിപ്ത് ഫുട്ബോള്‍ ടീം നായകനനുമായ മുഹമ്മദ് സലാഹിന്റെ 1.24 കോടി രൂപ ധനസഹായം. പള്ളിയുടെ പുരരുദ്ധാരണത്തിനാണ് താരം തുക കൈമാറിയത്.
മികച്ച പ്രകടനത്തിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സലാഹ്. ബ്രിട്ടീഷ് മാധ്യമമായ സണ്‍ഡേ ടൈംസ് പുറത്തുവിട്ട ബ്രിട്ടനില്‍ ജീവിക്കുന്ന ഏറ്റവും ഉദാരമതികളായ വ്യക്തികളുടെ പട്ടികയില്‍ എട്ടാമനാണ് സലാഹ്. 23 കോടിയാണ് സലാഹ് ഈ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. 2019ല്‍ സ്ഫോടനത്തില്‍ തകര്‍ന്ന കെയ്റോയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുനഃര്‍നിര്‍മ്മാണത്തിനായി സലാഹ് 23 കോടിയോളം രൂപ നല്‍കിയിരുന്നു.