ടാന്‍സാനിയ: യാത്രാവിമാനം തടാകത്തില്‍ തകര്‍ന്നുവീണു. 49 യാത്രക്കാരുമായി പോയ പിസിഷന്‍ എയറിന്റെ പിഡബ്ല്യൂ 494 വിമാനമാണ് വിക്ടോറിയ തടാകത്തില്‍ തകര്‍ന്നുവീണത്. മ്വാന്‍സയില്‍ നിന്ന് ബുക്കോബയിലേക്ക് പറക്കുകയായിരുന്നു വിമാനം.
ഞായറാഴ്ച നടന്ന അപകടത്തില്‍ ഇതുവരെ 23 പേരെ രക്ഷപെടുത്തിയതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ടാന്‍സാനിയയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ വിമാനക്കമ്പനിയാണ് പ്രിസിഷന്‍ എയര്‍.