കാലിഫോര്‍ണിയയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒന്നിലധികം പേര്‍ മരിച്ചു

0
26

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒന്നിലധികം പേര്‍ മരിച്ചു. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലാണ് സംഭവം. വാട്സോണ്‍വില്ലേ മുനിസിപ്പല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിംഗ് സമയത്താണ് ഇരുവിമാനങ്ങളും തമ്മില്‍ കൂട്ടിയിടിച്ചത്.

ഒന്നിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. സെസ്ന 340 എന്ന ഇരട്ട എഞ്ചിന്‍ വിമാനത്തില്‍ 2 പേരും സെസ്ന 152 എന്ന സിംഗിള്‍ എഞ്ചിന്‍ വിമാനത്തില്‍ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

അപകടത്തില്‍ രണ്ടു വിമാനങ്ങളും തകര്‍ന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.