അമേരിക്കയില്‍ യുവാവിനെ മര്‍ദിച്ച പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു

0
104

യുവാവിനെ മര്‍ദ്ദിച്ച പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. അര്‍ക്കന്‍സാസിലെ ക്രോഫോര്‍ഡ് കൗണ്ടിയില്‍ ഞായറാഴ്ചയാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മൂന്നു പോലീസുകാര്‍ ചെറുപ്പക്കാരനെ നിലത്ത് അമര്‍ത്തി പിടിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയത്. ഉദ്യോഗസ്ഥര്‍ നിലത്തു വീണു കിടക്കുന്ന ആളിന്റെ തലയില്‍ അടിക്കുന്നതും മുട്ടുകുത്തി അമര്‍ത്തിപ്പിടിക്കുന്നതും വൈറലായ വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ ടേപ്പ് ചെയ്യുന്ന വ്യക്തിയെ ചൂണ്ടിക്കാണിച്ച് ഒരു ഉദ്യോഗസ്ഥന്‍ സംഭവം റെക്കോര്‍ഡ് ചെയ്യുന്നത് നിര്‍ത്താന്‍ വിളിച്ചു പറയുന്നതും വീഡിയോയില്‍ കാണാം.

മള്‍ബറിയിലെ കണ്‍വീനിയന്‍സ് സ്റ്റോര്‍ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചാണ് പോലീസ് കിരാതമായ ശിക്ഷ നടപ്പാക്കിയത്. പോലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ രണ്ടു കൗണ്ടി ഡെപ്യൂട്ടിമാരെ സസ്‌പെന്‍ഡ് ചെയ്തതായി ക്രോഫോര്‍ഡ് കൗണ്ടി ഷെരീഫ് ജിമ്മി പ്രസ്താവനയില്‍ അറിയിച്ചു. ഒരാളെ നിര്‍ബ്ബന്ധിത അവധിയിലും പ്രവേശിപ്പിച്ചു. അന്വേഷണ ഫലം വരുന്നതുവരെയാണ് ഇവരുടെ സസ്പെന്‍ഷന്‍.പ്രതിയെ പിടികൂടി പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവാദ ഭീഷണി, അറസ്റ്റിനെ ചെറുത്തുതോല്‍പ്പിക്കല്‍, മറ്റ് ആക്രമണ കുറ്റങ്ങള്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചാര്‍ത്തിയത്.

നേരത്തേ ജോര്‍ജ് ഫ്ലോയിഡ് എന്ന ചെറുപ്പക്കാരനെ കഴുത്തില്‍മുട്ട് അമര്‍ത്തി കൊന്ന കേസ് യു എസ് പോലീസിനെ വ്യാപകമായ എതിര്‍പ്പിനും വിമര്‍ശനത്തിനും കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവം