സ്ത്രീകൾക്കുള്ള സാനിട്ടറി പാഡുകൾ ഇനി സ്‌കോട്ട്‌ലൻഡിൽ സൗജന്യം

0
520

ലണ്ടൻ: സ്ത്രീകൾക്കുള്ള സാനിട്ടറി പാഡുകൾ ഇനി സ്‌കോട്ട്‌ലൻഡിൽ സൗജന്യം. ഇതിനായി നടത്തിയ നിയമനിർമ്മാണം സ്‌കോട്ടിഷ് പാർലമെൻറ് അംഗങ്ങൾ ചൊവ്വാഴ്ച ഐക്യകണ്ഠ്യേന പാസാക്കി.

സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവ ടോയ്ലറ്റുകളിൽ സാനിറ്ററി പാഡുകൾ സൗജന്യമായി ലഭ്യമാക്കണമെന്നും നിയമത്തിലുണ്ട്. ഇത്തരം കാര്യങ്ങൾക്കായി സ്‌കോട്ടിഷ് സർക്കാർ 2018 മുതൽ സ്‌കൂളുകൾക്ക് ധനസഹായം നൽകുന്നുണ്ട്.

സാനിറ്ററിപാഡുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിനാണ് ഈ നിയമ നിർമ്മാണം. പാലമെന്റിൽ ഈ ബിൽ അവതരിപ്പിച്ച മോണിക്ക ലെനൻ ഈ ബില്ലിനെ അഭിമാനാർഹം എന്നാണ് വിശേഷിപ്പിച്ചത്.