ബെവര്‍ലി ക്രെസ്റ്റ്: കാലിഫോര്‍ണിയയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. സര്‍ജന്റ് ലോസ് ഏഞ്ചല്‍സിലെ ബെവര്‍ലി ക്രെസ്റ്റിലാണ് വെടിവെയ്പ് നടന്നതെന്ന് ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഫ്രാങ്ക് പ്രെസിയാഡോ സ്ഥിരീകരിച്ചു.
വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഏഴ് പേരില്‍ നാല് പേര്‍ പുറത്ത് നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വെടിവെയ്പിന് പിന്നിലെ കാരണം വ്യക്തമല്ല.
അഞ്ച് ദിവസം മുന്‍പ് കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കില്‍ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൈനീസ് ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷം നടക്കുന്ന സ്ഥലത്തിന് സമീപമാണ് വെടിവെപ്പുണ്ടായത്. എഴുപത്തിരണ്ടുകാരനായ ഹുയു കാന്‍ ട്രാന്‍ ആണ് വെടിവയ്പ് നടത്തിയത്. പതിനായിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയ പുതുവത്സര പരിപാടിക്കിടെ അക്രമി യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.