ഷിക്കാഗോയിൽ വെടിവെയ്പ്പ്: വിദ്യാർഥിയും ഇരുപതുകാരനുമുൾപ്പടെ 3 പേർ കൊല്ലപ്പെട്ടു

0
689

ഷിക്കാഗോ : ഷിക്കാഗോ നഗരത്തിൽ മുപ്പത്തിരണ്ടുകാരനായ അക്രമി നടത്തിയ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരപരുക്കേറ്റു. ചെയ്തു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെടിവെപ്പുണ്ടായി.

അക്രമിയായ ജേസൺ നൈറ്റിങ്‌ഗേലിനെ (32) പൊലീസ് വെടിവച്ചു കൊന്നു. ഷിക്കാഗോ സർവകലാശാല വിദ്യാർഥിയെയും നഗരത്തിലെ ഒരു സെക്യൂരിറ്റി ഗാർഡിനെയും 20 വയസ്സുകാരനെയും ഇയാൾ കൊലപ്പെടുത്തി. നാലുമണിക്കൂർ നേരമാണ് ഇയാൾ വെടിയുതിർത്തത്. അക്രമത്തിന്റെ കാരണത്തെപ്പറ്റി വിവരം ലഭിച്ചിട്ടില്ല.