യുഎസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ വെടിവയ്പ്പ്, പത്തുമരണം

0
41


യുഎസിലെ വെര്‍ജീനിയയില്‍ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവയ്പില്‍ പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അക്രമിയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കക്കാര്‍ താങ്ക്‌സ്ഗിവിംഗ് അവധി ആഘോഷിക്കുന്നതിന് തൊട്ടുമുമ്പാണ് ചെസാപീക്ക് നഗരത്തില്‍ കൂട്ട വെടിവയ്പ്പ് നടക്കുന്നത്, കൂടാതെ കൊളറാഡോയിലെ ഒരു എല്‍ജിബിടിക്യു ക്ലബില്‍ നടന്ന വെടിവെയ്പ്പിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

സാംസ് സര്‍ക്കിളിലെ വാള്‍മാര്‍ട്ടില്‍ ഇന്നലെ രാത്രി നടന്ന വെടിവയ്പ്പില്‍ വെടിയേറ്റയാളുള്‍പ്പെടെ 7 മരണങ്ങള്‍ ചെസാപീക്ക് പോലീസ് സ്ഥിരീകരിച്ചു,’
മെഗാസ്റ്റോറില്‍ ‘ഒന്നിലധികം മരണങ്ങള്‍’ ഉണ്ടായിട്ടുണ്ടെന്ന് ചെസാപീക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍ ലിയോ കോസിന്‍സ്‌കി നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു,

തോക്കുമായെത്തിയ അക്രമി സ്റ്റോറിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.