കോണ്‍ടാക്റ്റ് ലെന്‍സ് കണ്ണില്‍ വെച്ചുറങ്ങി, യുവാവിന്റെ കാഴ്ച പോയി

0
36

വാഷിംഗ്ടണ്‍: കോണ്‍ടാക്റ്റ് ലെന്‍സ് കണ്ണില്‍ ഘടിപ്പിച്ചുറങ്ങിയ യുവാവിന്റെ കാഴ്ച്ചശക്തി നഷ്ടമായി. ഫ്ലോറിഡ സ്വദേശിയായ 21കാരന്‍ മൈക്ക് ക്രംഹോള്‍സിനാണ് കാഴ്ച്ചശക്തി നഷ്ടമായത്. കോണ്‍ടാക്റ്റ് ലെന്‍സ് വച്ച് ഉറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂര്‍വയിനം പാരസൈറ്റ് മൂലമാണ് യുവാവിന് കാഴ്ച നഷ്ടമായത്.

ഏഴ് വര്‍ഷത്തോളമായി യുവാവ് കോണ്‍ടാക്റ്റ് ലെന്‍സ് വെയ്ക്കുന്നുണ്ട്. ആദ്യമായാണ് ഇത്തരമൊരു അണുബാധയുണ്ടായതെന്ന് യുവാവ് വ്യക്തമാക്കി. പൂര്‍ണമായും കാഴ്ച നഷ്ടപ്പെടുന്ന acanthamoeba keratitsi ആണ് യുവാവിനെ ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. കണ്ണില്‍ അലര്‍ജി പോലെ തോന്നിയതിനാല്‍ ലെന്‍സുകള്‍ എടുത്ത് മാറ്റിയിരുന്നു. ബേസ്ബോള്‍ കളിക്കാന്‍ പോയപ്പോള്‍ കണ്ണിന് പ്രശ്നം തോന്നി ഉടന്‍ ലെന്‍സുകള്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം നേത്രരോഗ വിദഗ്ധരെ കണ്ടതോടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മൈക്ക് പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് വിധേയനായാല്‍ 50 ശതമാനം കാഴ്ചശക്തി മൈക്കിന് ലഭിച്ചേക്കുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.