ഒന്റാരിയോയിൽ ആളുകൾ വീട്ടിൽ തുടരണം, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാം

0
702

ഒന്റാറിയോ: കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ ഒന്റാറിയോയിൽ സ്റ്റേ അറ്റ് ഹോം ഉത്തരവുകൾ തുടരുമെന്ന് പ്രധാനമന്ത്രി ഡഗ് ഫോർഡ്. ആളുകൾ വീട്ടിൽ തന്നെ തുടരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വ്യാഴാഴ്ച മുതൽ നിലവിൽ വരുന്ന ഉത്തരവനുസരിച്ച്, ആരോഗ്യ സംരക്ഷണത്തിനും വീട്ടിലേക്കാവശ്യമുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാനും ഔട്ട്‌ഡോർ വ്യായാമം ചെയ്യാനും മാത്രമേ ഒന്റാറിയോയിലെ ആളുകൾ വീടിന് പുറത്തിറങ്ങാൻ പാടുള്ളൂ. രാവിലെ 7 മുതൽ രാത്രി 8 വരെ അത്യാവശ്യ ഷോപ്പിംഗ് നടത്താം. പുറത്തെ സാമൂഹിക ഒത്തുചേരലുകളിൽ പരമാവധി അഞ്ച് പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.

ഒന്റാരിയോയിൽ ഏറ്റവുമൊടുവിൽ പുതിയ 2,961 കോവിഡ് 19 കേസുകളും 74 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.ടൊറന്റോയിൽ 738, പീൽ മേഖലയിൽ 536, വിൻഡ്‌സർ-എസെക്‌സ് കൗണ്ടിയിൽ 245 പുതിയ കേസുകളുണ്ടെന്ന് ആരോഗ്യമന്ത്രി ക്രിസ്റ്റിൻ എലിയട്ട് അറിയിച്ചു. യോർക്ക് മേഖലയിൽ 219 കേസുകളും ഹാമിൽട്ടണിൽ 171 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.