കാനഡയിലെ മലയാളി സംവിധായകന്റെ ഇംഗ്ലീഷ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

0
514

എഡ്മന്റന്‍: കാനഡയിലെ അറിയപ്പെടുന്ന സിനിമ – ഷോര്‍ട്ട് ഫിലിം സംവിധായകനായ അഭിലാഷ് മാത്യു (കൊച്ചുപുരയ്ക്കല്‍) സംവിധാനം ചെയ്യുന്ന “ഡിസ്ഗൈസ്’ എന്ന ഹോളിവൂഡ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഫ്രെയിം പ്രൊഡകഷന്‌സിന്റെ ബാനറില്‍ ജാര്‍വിസ് ഗ്രീനിര്‍, അഭിലാഷ് മാത്യു, ജനനി റസിയാ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഡിസ്ഗൈസ്, അഭിലാഷും, ജനനിയും സംയുക്തമായാണ് സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും കാനഡയില്‍ നിന്നുള്ള അഭിനേതാക്കള്‍ അഭിനയിക്കുന്ന ഈ സിനിമയോട് ചിത്രീകരണം നടന്നതു എഡ്മിന്റണില്‍ ആയിരുന്നു. ബാരറ്റ് കോട്‌സ്, യാഷ്രാജ് ദത്ത ഷെറി ദാല്‍, ലോറെന്‍ ബ്രേഡീ, ഷീന്‍ ഗോര്‍ഡന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു അധോലോക സംഘത്തിന്റെ പശ്ചാതലത്തില്‍, പ്രണയവും, പകയും കൂടിക്കലര്‍ന്ന കഥ പറയുന്ന ഡിസ്ഗൈസ്, പ്രേക്ഷകരെ പിടിച്ചിരുത്താന്‍പോരുന്ന ചേരുവകള്‍ ചേര്‍ത്താണ് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ട്രെവര്‍ ഷിമിറ്റും, ജനനി റസിയയും ചേര്‍ന്നാണ്.

സിനിമയുടെ കാമറയും എഡിറ്റിംഗും അഭിലാഷ് തന്നെ നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ബ്രാഡ് മക്ഡൊണാള്‍ഡ് നിര്‍വഹിക്കുന്നു. സിനിമയുടെ മറ്റു സാങ്കേതിക വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്, കാനഡയിലെ ദൃശ്യാ മാധ്യമരംഗത്തെ പ്രമുഖരാണ്.

അഭിലാഷ് സംവിധാനം ചെയ്ത കനേഡിയന്‍ താറാവുകള്‍ എന്ന ഷോര്‍ട് ഫിലിം ഏറെ ശ്രദ്ധ നേടിയിരുന്നു. എഡ്മന്റണിലെ ഐമാക്‌സ് തിയേറ്ററില്‍ ആണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അഭിലാഷ് സംവിധാനം ചെയ്ത റിഷടണ്‍ നേ, തിരുരക്തം എന്നെ സംഗീത ആല്‍ബങ്ങളും ജനശ്രദ്ധ നേടിയവ ആയിരുന്നു. 2021 ല്‍ അമേരിക്കയിലും കാനഡയിലും റിലീസ് ചെയ്യുന്ന ഡിസ്ഗൈസ് വഴി, അഭിലാഷിന് എളുപ്പം ഹോളിവുഡിലേക്ക് പ്രവേശിക്കാനാകും. അഭിലാഷിന്റെ നേത്ര്വത്തിലുള്ള ഫ്രെയിം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച തഡയമെട്രിക് എന്ന ഷോര്‍ട്ട് ഫിലിം നിരവധി മേളകളില്‍ അവാര്‍ഡ് വാങ്ങി, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കയാണ്.

ബൈജു പി.വി