മൂന്നു സഹോദരങ്ങളെ വെടിവെച്ച് കൊന്ന് പതിനഞ്ചു വയസ്സുകാരൻ ജീവനൊടുക്കി

0
19

അലാസ്‌ക്ക: മൂന്നു സഹോദരങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം പതിനഞ്ചു വയസ്സുകാരൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി. അലാസ്‌കാ ഫെയർ ബാങ്ക്സിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

അഞ്ചും, എട്ടും, പതിനേഴും വയസ്സുള്ള കുട്ടികളെയാണ് പതിനഞ്ചുകാരൻ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് അപ്പാർട്ട്മെന്റിൽ നിന്നും വെടിയൊച്ച കേട്ടതായി സമീപവാസികൾ പോലീസിനെ അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് നാലു മൃതദ്ദേഹങ്ങളും കണ്ടെത്തിയത്. എന്നാൽ അവിടെയുണ്ടായിരുന്ന 7 വയസ്സിനു താഴെയുള്ള മൂന്നുപേർക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ല. ഏഴ് മക്കളും, മാതാപിതാക്കളുമായിരുന്നു ഈ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത്.

വീട്ടിലെ തോക്കാണ് 15 വയസ്സുകാരൻ വെടിവെക്കാൻ ഉപയോഗിച്ചത്. കുട്ടികളുടെ പ്രായം പരിഗണിച്ചു കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.