ജോബൈഡന്റെ വിജയപ്രഖ്യാപന വേളയിൽ ഗോൾഫ് കളിച്ച് ട്രംപ്, കളി തുടർന്നോളൂവെന്ന് ട്വിറ്റർ

0
607

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയ പ്രഖ്യാപനവേളയിൽ റിപ്പബ്ലിക്കൻ നേതാവും എതിരാളിയുമായ ഡൊണാൾഡ് ട്രംപ് ഗോൾഫ് കളിക്കുകയായിരുന്നു. അവസാന നിർണായക വോട്ടുകൾ എണ്ണുമ്പോഴാണ് ട്രംപ് വൈറ്റ് ഹൗസിൽ നിന്നും ഗോൾഫ് കളത്തിലേക്ക് പോയത്.

വിർജിനീയയിലെ സ്റ്റർലിങ്ങിൽ ട്രംപ് നാഷണൽ ഗോൾഫ് കോഴ്സിലാണ് ട്രംപ് ഗോൾഫ് കളിക്കാനെത്തിയത്. ട്രംപ് ഗോൾഫ് കളിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൻതോതിൽ പ്രചരിച്ചതോടെ ‘കളി തുടർന്നോളാൻ’ കമന്റുകൾ ഉയർന്നു.