യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യും

0
233

ക്യാപിറ്റോൾ കലാപത്തിന് ട്രംപ് പ്രേരണ നൽകിയതായി വ്യക്തമാക്കി യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ചു.

ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് നേതാവ് സ്റ്റെനി ഹൊയാർ ഇംപീച്ച്‌മെന്റിനുള്ള പ്രമേയം അവതരിപ്പിച്ചത്. ഇരുപത്തഞ്ചാം ഭേദഗതി പ്രകാരം വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ട്രംപിനെ പുറത്താക്കണമെന്നാണ് ഇംപീച്ച് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. ട്രംപിനെ പുറത്താൻ പെൻസിന് മണിക്കൂർ സമയം നൽകും.

ഇരുപത്തഞ്ചാം ഭേദഗതി പ്രകാരം പ്രസിഡന്റ് സ്ഥാനം നഷ്ടമായാൽ പിന്നെ വൈസ് പ്രസിഡന്റിനാകും അധികാരം. അതേസമയം ഇത്തരത്തിൽ പുറത്താക്കപ്പെട്ടാൽ ട്രംപിന് മുൻ പ്രസിഡൻറുമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല.

ട്രംപിനെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ പെൻസ് തയ്യാറായില്ലെങ്കിൽ ഇംപീച്ച് നടപടികളിലേക്ക് കടക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം. ഇംപീച്ച് പ്രമേയത്തിന്മേൽ ജനപ്രതിനിധി സഭയിൽ ഇന്ന് ചർച്ച നടക്കും.നാളെ വോട്ടെടുപ്പും. ഈ മാസം 20 ന് ട്രംപിൻറെ കാലാവധി തീരാനിരിക്കെയാണ് ഇംപീച്ച്‌മെൻറിനുള്ള നീക്കം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here