അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡോണാൾഡ് ട്രംപിന് വീണ്ടും ഭരണതുടർച്ചയുണ്ടാകാൻ സാധ്യത

0
942

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് വീണ്ടും ഭരണതുടർച്ചയുണ്ടാകാൻ സാധ്യത.

238 ഇലക്ടറൽ വോട്ടുകൾ ജോ ബൈഡന് ലഭിച്ചപ്പോൾ 213 ഇലക്ടറൽ വോട്ടുകളുമായി ട്രംപ് തൊട്ടുപിന്നിലുണ്ട്. ട്രംപ് കഴിഞ്ഞ തവണ ജയിച്ച സംസ്ഥാനങ്ങളിലെല്ലാം ഇത്തവണയും മുൻപിലാണ്.

പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച ട്രംപ് അമേരിക്കൻ ജനതയോട് നന്ദിപറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്ന് ജോ ബൈഡൻ ആവർത്തിച്ചു. മുമ്പ് വിജയം ഉറപ്പാണെന്നും ഡെമോക്രാറ്റുകൾ തങ്ങളുടെ വോട്ടുകൾ കൊള്ളയടിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ മിനിറ്റുകൾക്കകം ട്വിറ്റർ ട്രംപിന്റെ ട്വീറ്റ് റദ്ദാക്കി.