മരിയുപോളിലെ കൂട്ടകുഴിമാടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ട് യു.എസ്

0
108

ഇന്നലെയാണ് മരിയുപോൾ കീഴടക്കിയതായി റഷ്യ ഔദ്യോഗീകമായി പ്രഖ്യാപിച്ചത്. ഇത്രയും നാൾ നടത്തിയ യുദ്ധത്തിനിടെ യുക്രൈനിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് റഷ്യ കീഴടക്കുന്നത് ആദ്യം. യുദ്ധത്തിനിടെ റഷ്യയ്ക്ക് കനത്ത നാശനഷ്ടം നേരിടേണ്ടിവന്നെന്ന് യുഎസും യുക്രൈനും അവകാശപ്പെട്ടു. മരിയുപോൾ കീഴടക്കിയതായി ഇന്നലെ രാവിലെയോടെ റഷ്യയുടെ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ഒരു ടെലിവിഷൻ ഷോയ്ക്കിടെ പറഞ്ഞത്. തൊട്ട് പിന്നാലെ മരിയുപോളിൻറെ ”വിമോചനം” റഷ്യൻ സേനയുടെ ”വിജയം” ആണെന്ന് അവകാശപ്പെട്ട് പ്രസിഡൻറ് വ്‌ളോഡിമിർ പുടിനും രംഗത്തെത്തി. എന്നാൽ, ഇതിന് പിന്നാലെ മരിയുപോളിലെ കൂട്ടകുഴിമാടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ യുഎസ് പുറത്ത് വിട്ടു.