നാല് വൻശക്തികൾ ഉയരും, യുദ്ധം രൂക്ഷമാകും; യുഗാന്ത്യ സന്ദേശം

0
144

മരിയ ഡിവൈൻ മെഴ്സിക്കു കിട്ടിയ യുഗാന്തകാല സന്ദേശങ്ങൾ കത്തോലിക്കാ സഭയുടെ യുഗാന്തകാല പ്രബോധനങ്ങളുടെയും സമകാലിക സംഭവങ്ങളുടെയും വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ അവ പരസ്പര പൂരകങ്ങളാണെന്നു അത്ഭുതത്തോടെ നാം തിരിച്ചറിയുന്നു. ക്രിസ്തീയ സഭകളിൽ വിശ്വാസം നഷ്ടം വ്യാപകമാവുകയും, വ്യാജ ആത്മീയതയും സാത്തനിക ആരാധനയും തഴച്ചുവളരുകയും സമാധാനത്തിന്റെ പരിവേഷത്തോടെ എതിർക്രിസ്തു ആഗോളഭരണാധികാരിയായി രംഗ പ്രവേശം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ ഈ പ്രവചനങ്ങൾ വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചാൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും എന്നുള്ളത് യാഥാർഥ്യം മാത്രം.

എൻറെ എത്രയും പ്രിയപ്പെട്ട മകളേ, വ്യാജ പ്രവാചകൻറെ ശക്തി വർദ്ധിക്കുന്നതിനനുസരിച്ച് അവനെ എതിർക്കുന്നവർ – സഭക്കുള്ളിലെ ഉന്നതരടക്കം – അവഗണിക്കപ്പെടും. ലോകത്തിൻറെ നാലുഭാഗത്തും രാഷ്ടീയാസ്വാസ്ഥ്യങ്ങൾ ഉണ്ടാകും. നാല് വൻശക്തികളായ സാമ്രാജ്യങ്ങൾ ഉയർന്നുവരികയും അതുവഴിയായി യുദ്ധം രൂക്ഷമാകുകയും ചെയ്യും. ഈ സാമ്രാജ്യങ്ങളുടെ ശക്തി വർദ്ധിക്കുന്നതിനനുസരിച്ച് അവർ ലോകത്തിൻറെ വിവിധ ഭാഗങ്ങൾ നിയന്ത്രിച്ചു തുടങ്ങും. എന്നാൽ ദൈവം അനുവദിക്കാത്തതിനാൽ അവർക്ക് എല്ലാ പ്രദേശങ്ങളെയും കൈപ്പിടിയിലൊതുക്കാൻ കഴിയില്ല. ഒരേ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടുമെങ്കിലും അവർ പരസ്പരം പോരാടും. പരസ്പരം വിശ്വാസം നഷ്ടപ്പെടുന്നതോടെ ഓരോ സാമ്രാജ്യവും മറ്റുള്ളവയെ കടത്തിവെട്ടാൻ പരിശ്രമിക്കും. അവർ തങ്ങളുടെ രാജ്യങ്ങളുടെ നല്ലൊരു ഭാഗം നശിപ്പിക്കും. അവരുടെ അധീനതയിലുള്ള ജനങ്ങൾക്ക് യാതൊരു അധികാരവും അവശേഷിച്ചിട്ടുണ്ടാകില്ല. ജനാധിപത്യം ദുർബലമാകുകയും ചെയ്യും. ഈ നിരപരാധികളും സഹനമേൽക്കുന്നവരുമായ ജനങ്ങൾ ജീവിക്കുന്ന ദൈവത്തിൻറെ മുദ്ര ധരിക്കുകയാണെങ്കിൽ അവർക്ക് ദൈവിക സംരക്ഷണം ലഭിക്കും. ഈ ദൈവീകദാനത്തിൻറെ വില കുറച്ചു കാണരുത്. യുദ്ധകാലത്ത് ഈ മുദ്ര നിങ്ങളെ ആത്മീയവും ശാരീരികവുമായി മരണത്തിൽ നിന്ന് രക്ഷിക്കും. എല്ലാ രാജ്യങ്ങളിലും പറ്റുന്നിടത്തോളം പേർക്ക് ഈ മുദ്ര എത്തിച്ചു കൊടുക്കുക. ഈജിപ്തും സിറിയയും അധികാര വടംവലിയിൽ ഉൾപ്പെടുമ്പോൾ അതിൻറെ പ്രത്യാഘാതങ്ങൾ ഇസായേലിലും അനുഭവപ്പെടും. യഹൂദരുടെ ശത്രുക്കൾ അനവധിയാണ്. ഈജിപ്തും സിറിയയും ഉൾപ്പെടുന്ന ഏത് യുദ്ധവും അന്തിമമായി ഇസ്രായേലിനെക്കൂടി അതിലേക്ക് വലിച്ചിഴക്കും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടക്കുന്ന ഏറ്റവും ഭീകരമായ വംശഹത്യയ്ക്ക് ഇസായേൽ സാക്ഷിയാകുകയും ചെയ്യും. ജെറുസലേമിൻറെ പതനവും ഉയിർത്തെഴുന്നേൽപ്പും പ്രവചിക്കപ്പെട്ടിട്ടുള്ളതാണ്. പ്രവചനങ്ങൾ നിറവേറുന്നതിനു മുമ്പേ ഈ യുദ്ധങ്ങൾ നടക്കേണ്ടതു തന്നെ.

നിങ്ങളുടെ യേശു