വിവാഹിതരായാൽ സർക്കാർ സമ്മാനം രണ്ടരലക്ഷം രൂപ

0
76

ഭുവനേശ്വർ: സംസ്ഥാന സർക്കാരിന്റെ മാട്രിമോണിയൽ സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്തുന്നവർക്ക് രണ്ടര ലക്ഷം രൂപ വിവാഹസമ്മാനമായി നൽകുമെന്ന് ഒഡിഷ സർക്കാർ. ജാതിയതയെ ഇല്ലായ്മ ചെയ്യാനാണ് സർക്കാരിന്റെ ഈ ശ്രമം. ഇങ്ങനെ വിവാഹിതരാകുന്നവരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് പണമെത്തുക.

ഒഡിഷയിലെ എസ്ടി ആന്റ് എസ്സി ഡെവലപ്മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്സൈറ്റ് മാട്രിമോണിയൽ സൈറ്റിന് പിന്നിൽ. സുമംഗൽ എന്നാണ് സൈറ്റിന്റെ പേര്.

മുമ്പ് ജാതിരഹിത വിഭാഗങ്ങൾക്ക് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം നൽകിയിരുന്നു. സഹായം ലഭിക്കാൻ വധൂവരന്മാരിൽ ഒരാൾ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക ജാതിയിൽ പെട്ടയാളും മറ്റയാൾ ഹിന്ദു മതത്തിലെ പിന്നോക്ക സമുദായത്തിൽ പെട്ടയാളും ആയിരിക്കണം എന്നാതാണ് വ്യവസ്ഥ. 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരായവർക്ക് മാത്രമേ ഈ സമ്മാനം ലഭിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here