സംവിധായകർ തന്നെ ഭാര്യയോ അമ്മയോ ആയല്ലാതെ അഭിനേതാവായി തന്നെ കാണുമെന്നാണ് പ്രതീക്ഷ: പേളി മാണി

0
161

അമ്മയാവുക എന്നത് തന്റെ കരിയറിൽ മാറ്റങ്ങൾ വരുത്തില്ലെന്ന് നടിയും അവതാരികയുമായ പേളി മാണി. നമ്മുടെ നാട്ടിലെ പ്രമുഖ നടിമാരെല്ലാം വിവാഹിതരായി മക്കളുള്ളവരാണ്. അത് അവരുടെ പെർഫോമൻസിനെയോ തീരുമാനങ്ങളെയോ ബാധിച്ചില്ല. എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ സാധിക്കുന്ന റോളുകൾ ലഭിക്കണമെന്നാണ് ആഗ്രഹം

സിനിമയിലേക്ക് പരിഗണിക്കുമ്പോൾ സംവിധായകർ തന്നെ ഭാര്യയോ അമ്മയോ ആയല്ലാതെ അഭിനേതാവായി തന്നെ കാണുമെന്നാണ് പ്രതീക്ഷ.
‘വിവാഹിതയായ സ്ത്രീ, അമ്മ, എന്നിങ്ങിനെ അല്ലാതെ ഒരു അഭിനേതാവായി മാത്രം എന്നെ സംവിധായകർ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു അഭിനയിക്കാൻ എനിക്കുള്ള കഴിവ് പരിഗണിച്ച് അവർ എന്നോടൊപ്പം വർക്ക് ചെയ്യണം എന്നാണ് ആഗ്രഹം. പേളി മാണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here