ഇന്ത്യയിൽ സ്പുട്നിക് കോവിഡ് 19 വാക്സിൻ പരീക്ഷിക്കാൻ അനുമതി

0
27

ന്യൂഡൽഹി: ഇന്ത്യയിൽ സ്പുട്നിക് കോവിഡ് 19 വാക്സിൻ പരീക്ഷിക്കാൻ അനുമതി.
ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് റഷ്യയിൽ നിർമ്മിച്ച വാക്സിനായ സ്പുട്നിക് പരീക്ഷിക്കാൻ അനുമതി നൽകിയത്. സ്പുട്നിക് വാക്സിൻെ്റ 2,3 ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനാണ് ഡോക്ടർ റെഡ്ഡീസിനാണ് അനുമതി നൽകിയിരിക്കുന്നത്.

മുമ്പ് വാക്സിൻ പരീക്ഷിക്കാൻ അനുമതി നിഷേധിച്ചിരുന്നു. റഷ്യയിൽ വളരെക്കുറച്ച് പേരിൽ മാത്രമാണ് സ്പുട്നിക് പരീക്ഷിച്ചത്. ഇത് ഇന്ത്യയിൽ ജനങ്ങളിൽ പരീക്ഷിക്കുന്നതിലെ ആശങ്ക ചൂണ്ടിക്കാട്ടിയാണ് മുമ്പ് അനുമതി നിഷേധിച്ചത്. അനുമതി ലഭിച്ചതോടെ 40,000 പേരിൽ സ്പുട്നിക് പരീക്ഷിക്കുമെന്നാണ് സൂചന.

കഴിഞ്ഞ മാസമാണ് സ്പുട്നിക് വാക്സിൻ ലഭിക്കുന്നതിന് ഡോ. റെഡ്ഡീസും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻ്റും തമ്മിൽ കരാറിൽ ഒപ്പുവെച്ചത്. ഇതുപ്രകാരം ഇന്ത്യയ്ക്ക് ഒരു കോടി ഡോസ് വാക്സിൻ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here