ഇന്നത്തെ ദൈവവചനം

0
252

ദൈവവചനം വായിക്കുന്നതിലൂടെയും ധ്യാനിക്കുന്നതിലൂടെയും നിരവധി അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കും. ഈ വചനങ്ങൾ ദിനവും 13 തവണ ഏറ്റുചൊല്ലി പ്രാർഥിക്കുക.

പുതിയ നിയമം, ഫിലിപ്പി, അദ്ധ്യായം 4, വാക്യം 13
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും.

ഹെബ്രായർ, അദ്ധ്യായം 4, വാക്യം 13
അവന്റെ മുൻപിൽ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കൺമുൻപിൽ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്.

പുതിയ നിയമം, ഹെബ്രായർ, അദ്ധ്യായം 4, വാക്യം 14
സ്വർഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതൻ, ദൈവപുത്രനായ യേശു, നമുക്കുള്ളതുകൊണ്ടു നമ്മുടെ വിശ്വാസത്തെനമുക്കു മുറുകെപ്പിടിക്കാം.

, പുതിയ നിയമം, ഹെബ്രായർ, അദ്ധ്യായം 4, വാക്യം 15
നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ .

പുതിയ നിയമം, ഫിലിപ്പി, അദ്ധ്യായം 4, വാക്യം 19
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽനിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും.

Br Shibu Kizhakkekuttu
416 839 7744
Canada

. പ്രാർത്ഥന ഗ്രൂപ്പിൽ അംഗം ആകണമെങ്കിൽ. ഇവിടെ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/CtCcqUKKBa76PaMDrrTQG1 എല്ലാവരിലേക്കും ദൈവവചനം എത്തിക്കുക ഷെയർ ചെയ്തു കൊടുക്കുക. ലോകം മുഴുവൻ സുവിശേഷം എത്തിക്കുക.