ഉല്പത്തി പുസ്തകത്തിൽ നിന്നും പതിമൂന്നാം നമ്പറിലെ പ്രധാനപ്പെട്ട ദൈവവചനങ്ങൾ

0
152

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 6, വാക്യം 13

ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 7, വാക്യം 13

അന്നുതന്നെ നോഹയും ഭാര്യയും അവന്റെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 13, വാക്യം 13

സോദോമിലെ ആളുകള്‍ ദുഷ്ടന്‍മാരും കര്‍ത്താവിന്റെ മുമ്പില്‍ മഹാപാപികളുമായിരുന്നു. 

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 19, വാക്യം 13
ഈ സ്ഥലം ഞങ്ങള്‍ നശിപ്പിക്കാന്‍ പോവുകയാണ്. ഇവിടത്തെ ജനങ്ങള്‍ക്കെതിരേ രൂക്ഷമായ നിലവിളി കര്‍ത്താവിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു. ഇവിടം നശിപ്പിക്കാന്‍ കര്‍ത്താവു ഞങ്ങളെ അയച്ചിരിക്കുകയാണ്.

പഴയ നിയമം ഉല്‍‍പത്തി അദ്ധ്യായം 1 വാക്യം   13

സന്ധ്യയായി, പ്രഭാതമായി – മൂന്നാം ദിവസം.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 3, വാക്യം 13

ദൈവമായ കര്‍ത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 3, വാക്യം 15

നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 7, വാക്യം 13

അന്നുതന്നെ നോഹയും ഭാര്യയും അവന്റെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 13, വാക്യം 13

സോദോമിലെ ആളുകള്‍ ദുഷ്ടന്‍മാരും കര്‍ത്താവിന്റെ മുമ്പില്‍ മഹാപാപികളുമായിരുന്നു. 

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 6, വാക്യം 13

ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും.

, പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 4, വാക്യം 7

ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 4, വാക്യം 13

കായേന്‍ കര്‍ത്താവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 8, വാക്യം 13

അതു പിന്നെതിരിച്ചുവന്നില്ല. നോഹയുടെ ജീവിതത്തിന്റെ അറുനൂറ്റിയൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം ഭൂമുഖത്തെ വെള്ളം വറ്റിത്തീര്‍ന്നു. നോഹ പെട്ടകത്തിന്റെ മേല്‍ക്കൂര പൊക്കി നോക്കി. ഭൂതലമെല്ലാം ഉണങ്ങിയിരുന്നു.

അബ്രാമും ലോത്തും

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 13, വാക്യം 14

അബ്രാം ലോത്തില്‍നിന്നു വേര്‍പെട്ടതിനുശേഷം കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: നീ തലയുയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 13, വാക്യം 15

നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 13, വാക്യം 16

ഭൂമിയിലെ പൂഴിപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. പൂഴി ആര്‍ക്കെങ്കിലും എണ്ണിത്തീര്‍ക്കാമെങ്കില്‍ നിന്റെ സന്തതികളെയും എണ്ണാനാവും.

, പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 13, വാക്യം 17

എഴുന്നേറ്റ് ഈ ഭൂമിക്കു നെടുകെയും കുറുകെയും നടക്കുക. അത് നിനക്ക് ഞാന്‍ തരും.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 13, വാക്യം 18

അബ്രാം തന്റെ കൂടാരം മാറ്റി ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കു സമീപം താമസമാക്കി. അവിടെ അവന്‍ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു.

, പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 20, വാക്യം 13

പിതാവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിക്കാന്‍ ദൈവം എനിക്ക് ഇടവരുത്തിയപ്പോള്‍ ഞാന്‍ അവളോടു പറഞ്ഞു: നീ എനിക്ക് ഈ ഉപകാരം ചെയ്യണം, നാം ചെല്ലുന്ന ഇടങ്ങളിലെല്ലാം അവന്‍ എന്റെ സഹോദരനാണ് എന്ന് എന്നെക്കുറിച്ചു നീ പറയണം.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 21, വാക്യം 13

അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 22, വാക്യം 13

അബ്രാഹം തലപൊക്കി നോക്കിയപ്പോള്‍, തന്റെ പിന്നില്‍, മുള്‍ച്ചെടികളില്‍ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെക്കണ്ടു. അവന്‍ അതിനെ മകനുപകരം ദഹന ബലിയര്‍പ്പിച്ചു.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 23, വാക്യം 13

നാട്ടുകാര്‍ കേള്‍ക്കേ അവന്‍ എഫ്രോണിനോടു പറഞ്ഞു: നിങ്ങള്‍ എനിക്ക് അത് തരുമെങ്കില്‍ ദയചെയ്ത് ഞാന്‍ പറയുന്നതു കേള്‍ക്കുക. നിലത്തിന്റെ വില ഞാന്‍ തരാം. അതു സ്വീകരിക്കണം. മരിച്ചവളെ ഞാന്‍ അതില്‍ അടക്കിക്കൊള്ളാം.

, പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 24, വാക്യം 13

എന്റെ യജമാനന്റെ മേല്‍ കനിയണമേ! ഞാന്‍ ഇതാ, ഈ കിണറ്റുകരയില്‍ നില്‍ക്കുകയാണ്. ഇന്നാട്ടിലെ പെണ്‍കുട്ടികള്‍ വെള്ളം കോരാന്‍ വരുന്നുണ്ട്.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 24, വാക്യം 14

നിന്റെ കുടം താഴ്ത്തിത്തരുക; ഞാന്‍ കുടിക്കട്ടെ, എന്നു പറയുമ്പോള്‍ ഇതാ, കുടിച്ചു കൊള്ളുക; നിങ്ങളുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം എന്നുപറയുന്ന പെണ്‍കുട്ടിയായിരിക്കട്ടെ അങ്ങയുടെ ദാസ നായ ഇസഹാക്കിന് അങ്ങു നിശ്ചയിച്ചിരിക്കുന്നവള്‍. അങ്ങ് എന്റെ യജമാനനോടു നിരന്തരമായ കാരുണ്യം കാണിച്ചിരിക്കുന്നുവെന്ന് അതുവഴി ഞാന്‍ മനസ്‌സിലാക്കും.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 26, വാക്യം 13

അവന്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരുന്നു. ക്രമേണ അവന്‍ വലിയ സമ്പന്നനാവുകയും ചെയ്തു.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 27, വാക്യം 11

യാക്കോബ് അമ്മ റബേക്കായോടു പറഞ്ഞു: ഏസാവ് ശരീരമാകെ രോമമുള്ളവനാണ്, എന്നാല്‍ എന്റെ ദേഹം മിനുസമുള്ളതാണ്.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 27, വാക്യം 12

പിതാവ് എന്നെ തൊട്ടുനോക്കുകയും ഞാന്‍ കബളിപ്പിക്കുകയാണെന്നു മനസ്‌സിലാക്കുകയും ചെയ്താല്‍ അനുഗ്രഹത്തിനു പകരം ശാപമായിരിക്കില്ലേ എനിക്കു ലഭിക്കുക?

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 27, വാക്യം 13

അവന്റെ അമ്മ പറഞ്ഞു: ആ ശാപം എന്റെ മേലായിരിക്കട്ടെ. മകനേ, ഞാന്‍ പറയുന്നതു കേള്‍ക്കുക. പോയി അവകൊണ്ടു വരുക.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 27, വാക്യം 14

അവന്‍ പോയി അവയെ പിടിച്ച് അമ്മയുടെ മുന്‍പില്‍ കൊണ്ടുവന്നു. അവള്‍ അവന്റെ പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം തയ്യാറാക്കി.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 28, വാക്യം 13

ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ടു കര്‍ത്താവ് അരുളിച്ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവാണ്. നീ കിടക്കുന്ന ഈ മണ്ണു നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 29, വാക്യം 13

തന്റെ സഹോദരിയുടെ പുത്രനായ യാക്കോബിന്റെ വാര്‍ത്ത കേട്ടപ്പോള്‍ ലാബാന്‍ അവനെ കാണാന്‍ ഓടിയെത്തി. അവന്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. യാക്കോബ് വിവരങ്ങളെല്ലാം ലാബാനോടു പറഞ്ഞു.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 30, വാക്യം 13

ലെയാ പറഞ്ഞു: ഞാന്‍ ഭാഗ്യവതിയാണ്, സ്ത്രീകള്‍എന്നെ ഭാഗ്യവതിയെന്നു വിളിക്കും. അതുകൊണ്ട് അവള്‍ അവന് ആഷേര്‍ എന്നു പേരിട്ടു.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 31, വാക്യം 13

നീ കല്‍ത്തൂണിന് അഭിഷേകം ചെയ്യുകയും വ്രതമെടുക്കുകയും ചെയ്ത സ്ഥലമായ ബേഥേലിലെ ദൈവമാണ് ഞാന്‍. എഴുന്നേറ്റ് ഇവിടം വിട്ടു നിന്റെ ചാര്‍ച്ചക്കാരുടെ നാട്ടിലേക്കു തിരിച്ചുപോവുക.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 32, വാക്യം 13

അന്നു രാത്രി അവന്‍ അവിടെ താവളമടിച്ചു. തന്റെ പക്കലുള്ളവയില്‍ നിന്ന് അവന്‍ സഹോദരനായ ഏസാവിന് ഒരു സമ്മാനമൊരുക്കി.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 34, വാക്യം 13

തങ്ങളുടെ സഹോദരി ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ മക്കള്‍ അവനോടും അവന്റെ പിതാവായ ഹാമോറിനോടും ചതിവായി സംസാരിച്ചു.

ജോസഫിനെ വില്‍ക്കുന്നു. അദ്ധ്യായം 37

മൊത്തം ഒന്ന് വായിച്ചു നോക്കൂ.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 37, വാക്യം 13

നിന്റെ സഹോദരന്‍മാര്‍ ഷെക്കെമില്‍ ആടുമേയ്ക്കുകയല്ലേ? ഞാന്‍ നിന്നെ അങ്ങോട്ടു വിടുകയാണ്. ഞാന്‍ പോകാം, അവന്‍ മറുപടി പറഞ്ഞു.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 37, വാക്യം 28

അപ്പോള്‍ കുറെമിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരന്‍മാര്‍ അവനെ കുഴിയില്‍നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു. അവര്‍ അവനെ ഈജിപ്തിലേക്കു കൊണ്ടുപോയി.

യൂദായും താമാറും

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 38, വാക്യം 9

സന്തതി തന്റേതായിരിക്കില്ലെന്ന് അറിയാമായിരുന്ന ഓനാന്‍ തന്റെ സഹോദരനു വേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കാതിരിക്കാന്‍, സഹോദരഭാര്യയുമായിച്ചേര്‍ന്നപ്പോള്‍ ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 38, വാക്യം 10

അവന്‍ ചെയ്തത് കര്‍ത്താവിന് അനിഷ്ടമായതിനാല്‍ അവനെയും അവിടുന്നു മരണത്തിനിരയാക്കി.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 38, വാക്യം 11

അപ്പോള്‍ യൂദാ തന്റെ മരുമകളായ താമാറിനോടു പറഞ്ഞു: എന്റെ മകന്‍ ഷേലാ വളരുന്നതുവരെ നിന്റെ പിതാവിന്റെ വീട്ടില്‍ ഒരു വിധവയായി പാര്‍ക്കുക. അവനും സഹോദരന്‍മാരെപ്പോലെ മരിച്ചേക്കുമെന്നു യൂദാ ഭയപ്പെട്ടു. താമാര്‍ തന്റെ പിതാവിന്റെ വീട്ടില്‍ പോയി താമസിച്ചു.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 38, വാക്യം 13

നിന്റെ അമ്മായിയപ്പന്‍ ആടുകളുടെ രോമം മുറിക്കാന്‍ തിമ്‌നായിലേക്കു പോകുന്നുണ്ട് എന്ന് ആളുകള്‍ താമാറിനോടു പറഞ്ഞു:

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 38, വാക്യം 14

ഷേലായ്ക്കു പ്രായമായിട്ടും തന്നെ അവനു വിവാഹം ചെയ്തുകൊടുക്കുന്നില്ലെന്നു കണ്ട് താമാര്‍ തന്റെ വിധവാവസ്ത്രങ്ങള്‍ മാറ്റി, ഒരു മൂടുപടംകൊണ്ടു ദേഹമാകെ മറച്ചു തിമ്‌നായിലേക്കുള്ള വഴിയില്‍ എനയീം പട്ടണത്തിന്റെ വാതില്‍ക്കല്‍ ചെന്നിരിപ്പായി.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 38, വാക്യം 15

മുഖം മൂടിയിരുന്നതുകൊണ്ട് അവള്‍ ഒരു വേശ്യായാണെന്ന് യൂദാ വിചാരിച്ചു.

ജോസഫും പൊത്തിഫറും അദ്ധ്യായം 39

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 39, വാക്യം 12

വേലക്കാര്‍ ആരും അകത്തില്ലായിരുന്നു. അപ്പോള്‍ അവള്‍ അവന്റെ മേലങ്കിയില്‍ കടന്നുപിടിച്ചുകൊണ്ടു പറഞ്ഞു: എന്റെ കൂടെ ശയിക്കുക.

, പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 39, വാക്യം 13

മേലങ്കി അവളുടെ കൈയില്‍ വിട്ടിട്ട് അവന്‍ ഓടി വീട്ടില്‍നിന്നും പുറത്തുവന്നു. കുപ്പായം തന്റെ കൈയില്‍ വിട്ടിട്ട് അവന്‍ വീട്ടിനു പുറത്തേക്ക് ഓടിയെന്നു കണ്ടപ്പോള്‍ അവള്‍ വീട്ടിലുള്ളവരെ വിളിച്ചു പറഞ്ഞു:

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 39, വാക്യം 20

അവന്‍ ജോസഫിനെ രാജാവിന്റെ തടവുകാരെ ഇട്ടിരുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ അവന്‍ കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടി.

 ജോസഫ് 13 വർഷം സഹനങ്ങളിലൂടെ കടന്നുപോയി. ഈ ഒരു കാരണത്താൽ.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 40, വാക്യം 12

ജോസഫ് അവനോടു പറഞ്ഞു: അതിന്റെ വ്യാഖ്യാനം ഇതാണ്:

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 40, വാക്യം 13

മൂന്നു ശാഖകള്‍ മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ ഉദ്യോഗത്തില്‍ വീണ്ടും നിയമിക്കും. മുന്‍പെന്നപോലെ നീ പാനപാത്രം ഫറവോയുടെ കൈയില്‍വച്ചു കൊടുക്കും.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 40, വാക്യം 16

വ്യാഖ്യാനം ശുഭസൂചകമാണെന്നു കണ്ടപ്പോള്‍ പാചകപ്രമാണി ജോസഫിനോടു പറഞ്ഞു: ഞാനും ഒരു സ്വപ്നം കണ്ടു. എന്റെ തലയില്‍ മൂന്നു കുട്ട നിറയെ അപ്പമുണ്ടായിരുന്നു.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 40, വാക്യം 17

ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളായിരുന്നു. പക്ഷികള്‍ വന്ന് എന്റെ തലയിലെ കുട്ടയില്‍നിന്ന് അവ കൊത്തിത്തിന്നു കൊണ്ടിരുന്നു.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 40, വാക്യം 18

ജോസഫ് പറഞ്ഞു: അതിന്റെ വ്യാഖ്യാനം ഇതാണ്: മൂന്നു കുട്ടകള്‍ മൂന്നു ദിവസംതന്നെ. മൂന്നു ദിവസത്തിനകം ഫറവോ നിന്നെ പുറത്തിറക്കി മരത്തില്‍ കെട്ടിത്തൂക്കും.

 എത്ര വലിയ സഹനത്തിലൂടെ കടന്നുപോയാലും ദൈവം എല്ലാം അറിയുന്നു.

 വിശുദ്ധിയോടെ ജീവിച്ചാൽ ഒരുകാലത്ത് ദൈവം സഹനങ്ങൾ നന്മയാക്കി ജോസഫിൻറെ ജീവിതം മാറ്റിയ പോലെ ആകും.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 41, വാക്യം 13

അവന്‍ ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചു തന്നതുപോലെതന്നെ സംഭവിച്ചു. എന്നെ അവിടുന്ന് ഉദ്യോഗത്തില്‍ പുനഃസ്ഥാപിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയും ചെയ്തു.

ജോസഫിന്റെ സഹോദരന്‍മാര്‍ ഈജിപ്തിലേക്ക്

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 42, വാക്യം 13

അവര്‍ പറഞ്ഞു: അങ്ങയുടെ ദാസന്‍മാരായ ഞങ്ങള്‍ പന്ത്രണ്ടു സഹോദരന്‍മാരാണ്. കാനാന്‍ദേശത്തുള്ള ഒരുവന്റെ പുത്രന്‍മാര്‍. ഏറ്റവും ഇളയവന്‍ ഇപ്പോള്‍ ഞങ്ങളുടെ പിതാവിന്റെ കൂടെയാണ്. ഒരാള്‍ ജീവിച്ചിരിപ്പില്ല.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 43, വാക്യം 13

നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട് അവന്റെ അടുത്തേക്കു പൊയ്‌ക്കൊള്ളുക.

ജോസഫ് സഹോദരന്‍മാരെ പരീക്ഷിക്കുന്നു

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 44, വാക്യം 13

ബഞ്ചമിന്റെ ചാക്കില്‍ കപ്പു കണ്ടെത്തി. അവര്‍ തങ്ങളുടെ വസ്ത്രം വലിച്ചുകീറി, ഓരോരുത്തനും ചുമടു കഴുതപ്പുറത്ത് കയറ്റി, പട്ടണത്തിലേക്കുതന്നെ മടങ്ങി.

ജോസഫ് തന്നെത്തന്നെ വെളിപ്പെടുത്തുന്നു

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 45, വാക്യം 13

ഈജിപ്തിലെ എന്റെ പ്രതാപത്തെപ്പറ്റിയും നിങ്ങള്‍ കണ്ടതിനെക്കുറിച്ചും പിതാവിനോടു പറയുക. വേഗം ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുക. ജോസഫ് ബഞ്ചമിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

യാക്കോബ് ഈജിപ്തില്‍ 46 

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 47, വാക്യം 13

ഒരു ദേശത്തും ആഹാരം കിട്ടാനില്ലായിരുന്നു. ക്ഷാമം അത്ര രൂക്ഷമായി. ഈജിപ്തും കാനാന്‍ദേശവും ക്ഷാമം മൂലം കഷ്ടപ്പെട്ടു.

എഫ്രായിമിനെയും മനാസ്‌സെയെയും അനുഗ്രഹിക്കുന്നു

 ജോസഫ് ആഗ്രഹിച്ച മകനെ അല്ലായിരുന്നു അപ്പൻ അനുഗ്രഹിച്ചത്.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 48, വാക്യം 13

ജോസഫ് എഫ്രായിമിനെ തന്റെ വലത്തു കൈകൊണ്ടു പിടിച്ച് ഇസ്രായേലിന്റെ ഇടത്തു കൈക്കു നേരെയും, മനാസ്‌സെയെ ഇടത്തു കൈകൊണ്ടു പിടിച്ച് ഇസ്രായേലിന്റെ വലത്തു കൈക്കു നേരെയും നിര്‍ത്തി അവന്റെയടുത്തേക്കു കൊണ്ടുചെന്നു.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 48, വാക്യം 14

എന്നാല്‍, ഇസ്രായേല്‍ കൈകള്‍പിണച്ച് വലംകൈ ഇളയവനായ എഫ്രായിമിന്റെ തലയിലും ഇടംകൈ മനാസ്‌സെയുടെ തലയിലും ആണു വച്ചത്. മനാസ്‌സെയായിരുന്നുവല്ലോ കടിഞ്ഞൂല്‍പുത്രന്‍.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 48, വാക്യം 18

ജോസഫ് പിതാവിനോടു പറഞ്ഞു: പിതാവേ, അങ്ങനെയല്ല, ഇവനാണു മൂത്ത മകന്‍ . വലംകൈ ഇവന്റെ തലയില്‍ വയ്ക്കുക. അവന്‍ വഴങ്ങിയില്ല.

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 48, വാക്യം 16

എല്ലാ തിന്‍മകളിലും നിന്ന് എന്നെ കാത്തുപോന്ന ദൂതന്‍ ഈ ബാലന്‍മാരെ അനുഗ്രഹിക്കട്ടെ! എന്റെയും എന്റെ പിതാക്കന്‍മാരായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും നാമം അവരില്‍ നിലനില്‍ക്കട്ടെ. അവര്‍ ഭൂമിയുടെ മധ്യത്തില്‍ ശക്തമായ ഒരു സമൂഹമായി വളര്‍ന്നുവരട്ടെ!

യക്കോബിനെ സംസ്‌കരിക്കുന്നു

 പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 50, വാക്യം 13

അവര്‍ അവനെ കാനാന്‍ദേശത്തു കൊണ്ടുപോയി. മാമ്രേക്കു കിഴക്ക് മക്‌പെലായിലുള്ള വയലിലെ ഗുഹയില്‍ സംസ്‌കരിച്ചു. അബ്രാഹം ഹിത്യനായ എഫ്രോണില്‍നിന്നു ശ്മശാനഭൂമിക്കുവേണ്ടി വയലുള്‍പ്പെടെ അവകാശമായി വാങ്ങിയതാണ് ആ ഗുഹ. പിതാവിനെ സംസ്‌കരിച്ചതിനുശേഷം,

, പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 50, വാക്യം 14

ജോസഫ് സഹോദരന്‍മാരും കൂടെപ്പോയ എല്ലാവരുമൊത്ത്, ഈജിപ്തിലേക്കു മടങ്ങി.

 ഈ ദൈവവചനം നിങ്ങൾ എല്ലാവരും ഓർക്കണം. ദൈവം ചില സഹനങ്ങൾ നന്മയാക്കി മാറ്റി എല്ലാവരും ഓർത്തിരിക്കുക.

, പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 50, വാക്യം 20

നിങ്ങള്‍ എനിക്കു തിന്‍മചെയ്തു. പക്‌ഷേ, ദൈവം അതു നന്‍മയാക്കി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകംപേരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്.

അവിടുന്ന് അതു ചെയ്തത്. Share on Facebook Share on Twitter Get this statement Link

21 : അതുകൊണ്ടു ഭയപ്പെടേണ്ട, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഞാന്‍ പോറ്റിക്കൊള്ളാം. അങ്ങനെ, അവന്‍ അവരെ ധൈര്യപ്പെടുത്തുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link

ജോസഫിന്റെ മരണം

22 : ജോസഫും അവന്റെ പിതാവിന്റെ കുടുംബവും ഈജിപ്തില്‍ പാര്‍ത്തു. ജോസഫ് നൂറ്റിപ്പത്തു കൊല്ലം ജീവിച്ചു. Share on Facebook Share on Twitter Get this statement Link

23 : എഫ്രായിമിന്റെ മൂന്നാം തലമുറയിലെ മക്കളെ അവന്‍ കണ്ടു. മനാസ്‌സെയുടെ മകനായ മാക്കീറിന്റെ കുഞ്ഞുങ്ങളും ജോസഫിന്റെ മടിയില്‍ കിടന്നിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link

24 : ജോസഫ് സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവം നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത നാട്ടിലേക്ക് അവിടുന്നു നിങ്ങളെ കൊണ്ടുപോകും. Share on Facebook Share on Twitter Get this statement Link

25 : ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ എന്റെ അവശിഷ്ടങ്ങള്‍ ഇവിടെനിന്നുകൊണ്ടു പോകണം, എന്നു തന്റെ സഹോദരന്‍മാരോടു പറഞ്ഞ് ജോസഫ് അവരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചു. Share on Facebook Share on Twitter Get this statement Link

26 : നൂറ്റിപ്പത്തു വയസ്‌സായപ്പോള്‍ ജോസഫ് മരിച്ചു. അവര്‍ അവനെ പരിമളദ്രവ്യം പൂശി ഈജിപ്തില്‍ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിച്ചു. Share on Facebook Share on Twitter Get this statement Link

 പിന്നെ ഇസ്രായേലിൽ ജോസഫിൻറെ കാര്യങ്ങൾ അറിയാത്ത ഒരു രാജാവ് വരികയും. വീണ്ടും അവർക്ക് ഇസ്രായേലിൽ നിന്ന് കഠിനമായ പരീക്ഷണങ്ങൾ അകപ്പെടുകയും ചെയ്തു.

 അവിടെനിന്നാണ് കാനാൻ ദേശത്തേക്കുള്ള യാത്രതിരിച്ചത്. അബ്രാഹത്തിന് വാഗ്ദാനം ചെയ്ത കാനാൻ ദേശത്തേക്ക്.

Br Shibu Kizhakkekuttu

 ഇത് പതിമൂന്നാം നമ്പരും ആയിട്ട് ബന്ധപ്പെട്ട വചനങ്ങൾ ആണ് കൂടുതലും ഇതിനകത്ത് ഇട്ടിരിക്കുന്നത്. ഇത് പതിമൂന്നാം മണിക്കൂർ ആണ്. ഈശോയുടെ. വരവിൽ. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരിൽ. 13% ആളുകളെ ഈശോ വരുമ്പോൾ എടുക്കുകയുള്ളൂ. അതുകൊണ്ട് നന്മകൾ ചെയ്യുക ഈശോയുടെ വചനം പരിപാലിക്കുക. വിശുദ്ധിയോടെ ദൈവവചനം വായിക്കുകയും ലോകം മുഴുവൻ സുവിശേഷം എത്തിക്കുകയും ചെയ്യുക. Amen 

Br Shibu KM

ഞാന്‍ ഗ്രൂപ്പില്‍ ഇടുന്ന വോയിസ് മെസ്സേജ് കേള്‍ക്കുക . പ്രാര്‍ത്ഥനകളെല്ലാം വാട്‌സാപ്പിലൂടെ മാത്രമായിരിക്കും നല്‍കപ്പെടുക
സ്‌നേഹപൂര്‍വ്വം.Br Shibu kizhakkekuttu ഷിബു കിഴക്കേകുറ്റ്

.https://24newslive.com 

https://www.facebook.com/groups/353225418460185

https://t.me/shibukizhakkekuttu


ഈ ഫേസ്ബുക്കിലേക്ക് നിങ്ങൾക്ക് എല്ലാവരെയും ഇൻവൈറ്റ് ചെയ്യാം നിങ്ങളും ജോയിൻ ചെയ്തോളൂ.
ഈ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്തോളൂ. ”വിശുദ്ധ അന്തോനീസ് ” | Facebookhttps://www.facebook.com/groups/353225418460185