- ബൈബിള്‍, പഴയ നിയമം, ഏശയ്യാ, 55 അദ്ധ്യായം 1/13 ജീവന്റെ ഉറവ
- ഇതൊരു മൂന്നാല് പ്രാവശ്യം വായിക്കുക ഈശോ നിങ്ങടെ ഉള്ളിലേക്ക് വരും.
- 1 : ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക.
- 2 : ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അധ്വാനിക്കുന്നു? എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക.
- 3 : എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും; ഞാന്‍ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്നപോലെ നിങ്ങളോടു ഞാന്‍ സ്ഥിരമായ സ്‌നേഹം കാട്ടും.
- 4 : ഇതാ, ഞാന്‍ അവനെ ജനതകള്‍ക്കു സാക്ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു.
- 5 : നിനക്ക് അജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ അറിയാത്ത ജനതകള്‍ നിന്റെ അടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ്, ഇസ്രായേലിന്റെ പരിശുദ്ധന്‍, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
- 6 : കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.
- 7 : ദുഷ്ടന്‍ തന്റെ മാര്‍ഗവും അധര്‍മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും.
- 8 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്‍േറതുപോലെയുമല്ല.
- 9 : ആ കാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.
- 10 : മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു.
- 11 : എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
- 12 : നിങ്ങള്‍ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തില്‍ നയിക്കപ്പെടും; മലകളും കുന്നുകളും നിങ്ങളുടെ മുന്‍പില്‍ ആര്‍ത്തുപാടും; വനവൃക്ഷങ്ങള്‍ കൈകൊട്ടും.
- 13 : മുള്‍ച്ചെടിക്കു പകരം സരളവൃക്ഷവും, കാരയ്ക്കു പകരം സൗഗന്ധികവും മുളയ്ക്കും; ഇതു കര്‍ത്താവിന് ഒരു സ്മാരകവുമായിരിക്കും – ഒരിക്കലും നശിക്കാത്ത ശാശ്വത സ്മാരകം
ദൈവത്തിൻറെ മക്കളെ ഒരു കൊച്ചു കുഞ്ഞിനെ മനസ്സും ആയിരുന്നു ബൈബിൾ വായിക്കുക അതുപോലെ ദൈവം വചനങ്ങളും. പാവം ഇല്ലാത്ത അവസ്ഥയിൽ ജീവിക്കുക .എല്ലാ പാപങ്ങളും ഈശോയോട് ഏറ്റുപറയുക .നിൻറെ ഉള്ളിലേക്ക് ഈശോ കയറിവരും
ആ ഒരു നിമിഷം മുതൽ നിനക്ക് അനേകരെ ഈശോയിലേക്ക് എത്തിക്കാൻ പറ്റും
Br Shibu Kizhakkuttu
https://chat.whatsapp.com/FHgFxWh7Zgy3KRPBrRyEfZ
https://www.facebook.com/groups/826352598242134
അത്ഭുത മാതാവിനെയും ഉണ്ണീശോയുടെയും പ്രാർത്ഥന ഗ്രൂപ്പിൽ താല്പര്യമുള്ളവർക്ക് ചേരാം. എല്ലാ മെസ്സേജുകളും നടക്കുന്നത് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ആണ് 13 ദിവസം ബൈബിൾ വായിച്ചാൽ വലിയ അത്ഭുതം ദൈവത്തിൻറെ നടക്കും