ഈശോയിൽ ഏറ്റവും സ്‌നേഹം നിറഞ്ഞ ദൈവമക്കളെ. എന്റെ പേരിൽ നിങ്ങളെ ചതിച്ച് പണം കൈക്കലാക്കാൻ ചിലർ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ജാഗ്രതപുലർത്തുക. 24 ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എന്ന എന്റെ പ്രാർത്ഥനാ ഗ്രൂപ്പിലൂടെ ധാരാളം അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. നിങ്ങൾ ബൈബിൾ മനസ്സിരുത്തി 13 ദിവസം 13 അധ്യായം വിശ്വാസത്തോടെ വായിച്ചാൽ ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ കിട്ടും. എന്റെ കഴിവ് കൊണ്ടല്ല നിങ്ങളുടെ വിശ്വാസം നിമിത്തമാണ് അത്ഭുതങ്ങൾ സംഭവിക്കുന്നത്. ഞാൻ തരുന്ന പ്രാർഥനകൾ വിശ്വാസത്തോടെ ചൊല്ലിയാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കും.
ഞാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമേ പ്രാർഥനകൾ അയയ്ക്കാറുള്ളൂ. ഞാനല്ലാതെ വേറൊരാൾ നിങ്ങൾക്ക് ഈ ഗ്രൂപ്പിൽ മെസ്സേജ് അയക്കില്ല. എന്റെ ഈ നമ്പറിൽ നിന്നല്ലാതെ മറ്റേത് നമ്പറിൽ നിന്നും സന്ദേശം വന്നാൽ അത് വ്യാജമാണെന്ന് മനസിലാക്കുക.
ഈ ഗ്രൂപ്പിൽ ഉള്ളവർ വേറെ ആർക്കും മെസ്സേജ് അയക്കരുത്. നിങ്ങൾ ദയവുചെയ്ത് എന്നെ വിളിക്കുകയും വേണ്ട. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒരു മിനിറ്റ് ഉള്ള വോയിസ് മെസ്സേജ് മാത്രം അയയ്ക്കുക. എന്തായാലും അവസാന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് ഒരുങ്ങുക. മറ്റുള്ളവരെ ഒരുക്കുക.
നിങ്ങൾ അത്ഭുത മാതാവിൻറെ ഉണ്ണിയുടെയും പടം നിങ്ങടെ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രൊഫൈൽ പിക്ചറാക്കുക. കാരണം. മാതാവിന്റെയും ഉണ്ണിയുടെയും ചിത്രത്തിനും ലോഗോയ്ക്കും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്.