പ്രാര്‍ഥനയിലും വചനവായനയിലും മടുപ്പ് തോന്നരുത്

0
397

വേണ്ടവിധം പ്രാര്‍ഥിക്കാന്‍ അറിയാത്തതാണ് നമുക്ക് അനുഗ്രഹം ലഭിക്കാത്തതിന്റെ കാരണം.
എന്നെ പ്രാര്‍ഥിക്കാന്‍ ഏല്‍പ്പിച്ചതുകൊണ്ട് നിങ്ങളുടെ കാര്യങ്ങള്‍ നടക്കുമെന്ന് വിചാരിക്കരുത്. പ്രാര്‍ഥനകള്‍ യഥാക്രമം ചൊല്ലിയും ബൈബിള്‍ വായന മുടക്കാതെയും തുടര്‍ന്നാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കും.

എല്ലാ പ്രാര്‍ഥനകളും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ലഭ്യമാണ്. അത് കൃത്യമായി കേട്ട് അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ബൈബിള്‍ വായിക്കണം. ഇതൊന്നും ചെയ്യാതിരുന്നാല്‍ അനുഗ്രഹം ലഭിക്കില്ല. ബൈബിള്‍ വായിക്കാന്‍ കഴിയാത്തവര്‍ക്ക് അത്ഭുത പ്രാര്‍ഥന ചൊല്ലിയാല്‍ കൃപ ലഭിക്കും. എന്ത് പ്രയാസമുണ്ടെങ്കിലും അത്ഭുത പ്രാര്‍ഥന ചൊല്ലിയ ശേഷം ബൈബിള്‍ വായിക്കണം. അതോടൊപ്പം മധ്യസ്ഥ പ്രാര്‍ഥന ഗ്രൂപ്പില്‍ ചേര്‍ന്ന് പ്രാര്‍ഥിക്കുകയും വേണം. കൂടാതെ അരമണിക്കൂര്‍ ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാനായി മാറ്റിവയ്ക്കുക. ദൈവം അനുഗ്രഹിക്കും.