ഇന്ന് പതിമൂന്നാം തീയതി, അനുഗ്രഹങ്ങൾ സമൃദ്ധമാകുന്ന ദിനം

0
773

ഇന്ന് പതിമൂന്നാം തീയതി ആണ്. അനുഗ്രഹം മഴയായി പെയ്യുന്ന ദിനം. ഇന്ന് നിങ്ങൾ ഒരു തീരുമാനമെടുക്കുക. ജീവിതത്തിൽ എത്ര പ്രയാസത്തിൽ കൂടെ കടന്നു പോയാലും എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ജോബിനെ പോലെ ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് അതിനെയെല്ലാം തരണം ചെയ്യുമെന്ന തീരുമാനം.

പ്രലോഭനങ്ങൾ ശക്തമാകുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി വീണ്ടും പ്രാർത്ഥിക്കുക മുമ്പത്തേതിനേക്കാൾ ശക്തിയോടുകൂടി വീണ്ടും ഈ പ്രാർത്ഥനകൾ ചൊല്ലി പ്രാർത്ഥിക്കുക. ഇപ്പോൾ പ്രാർത്ഥനകൾ നിന്നു പോയെങ്കിൽ വീണ്ടും പ്രാർത്ഥന തുടരണം. മടിപിടിച്ച് ഇരിക്കാതെ വീണ്ടും പ്രാർത്ഥന തുടങ്ങുക. അതിനു സഹായിക്കുന്ന പ്രാർത്ഥനയാണ് ഈ മാജിക് പ്രാർഥന

ഇശോയുടെ സ്വന്തമാകാനുള്ള മാജിക് പ്രാർത്ഥന

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആമേൻ. തുടർന്ന് ഈശോയുടെ തിരുരക്തം കൊണ്ടുകഴുകണമേ എന്ന് പ്രാർത്ഥിക്കുക. അതിനുശേഷം അത്ഭുതമാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസിലോർക്കുക. കുരിശിൽ കിടക്കുന്ന ഈശോയെ ധ്യാനിക്കുക. കുരിശുവരയ്ക്കുക. ഈ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ മനസിലുണ്ടാകണം. കൂടെ ദൈവവചനവും മാർ യൗസേപ്പിതാവിനോടുള്ള ജപവും ഉരുവിടണം. കൂടെ പത്തുകൽപ്പനകളും കൃത്യമായി പാലിക്കണം

ഇതോടൊപ്പം പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വീതം ദൈവവചനവും വായിച്ചാൽ ദൈവം വായിക്കുന്നവരിൽ അത്ഭുതം പ്രവർത്തിക്കും. ബൈബിൾ വായനയിലൂടെ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും അത്ഭുതം സംഭവിച്ചാൽ നിങ്ങൾ തീർച്ചയായും അത് സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസവർധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും. കൂടെ എനിക്കുവേണ്ടിയും കുടുംബത്തിന് വേണ്ടിയും പ്രാർഥിക്കുക. ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നതാകണം നമ്മുടെ ഉദ്ദേശ്യം.
വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപം

ഭാഗ്യപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപക്കൽ ഓടി വന്നു അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിൻറെ ശേഷം, അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങൾ ഇപ്പോൾ മനോശരണത്തോടുകൂടി യാചിക്കുന്നു. ദൈവ ജനനിയായ അമലോത്ഭവ കന്യകയോട് അങ്ങയെ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ച്, ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത പൈതൃകമായ സ്നേഹത്തെകുറിച്ചും, ഈശോമിശിഹാ തൻറെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും, അങ്ങേ ശക്തിയാലും മഹാത്വോത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. തിരുക്കുടുംബത്തിൻറെ എത്രയും വിവേകമുള്ള സംരക്ഷകനെ! ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ!

അബദ്ധത്തിൻറെയും വഷളത്വത്തിൻറെയും കറകളൊക്കെയിൽനിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലക, അന്ധകാര ശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽ നിന്നു ഞങ്ങളെ കൃപയോടെ സഹായിക്കേണമേ.
അങ്ങ് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽനിന്നും രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിൻറെ തിരുസഭയെ ശത്രുവിൻറെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ.ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ച്, അങ്ങേ സഹായത്താൽ ബലം പ്രാപിച്ച്, പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ചു സ്വർഗ്ഗത്തിൽ നിത്യഭാഗ്യം പ്രാപിപ്പനും തക്കവണ്ണം, അങ്ങേ മദ്ധ്യേസ്ഥതയാൽ ഞങ്ങളെ എല്ലാവരെയും എല്ലായിപ്പോഴും കാത്തുകൊള്ളേണമേ. ആമ്മേൻ.