സഭാപിതാവായ അരിയോപഗൈറ്റിലെ ഡയണോഷ്യസിൻറെ അഭിപ്രായത്തിൽ ഒമ്പതു വൃന്ദം മാലാഖമാർ ദൈവസന്നിധിയിൽ ശുശ്രൂഷകൾ ചെയ്യുന്നുണ്ട്. വി. പത്രോസും വി. പൗലോസും ഏതാനും വൃന്ദം മാലാഖമാരുടെ പേരുകൾ നല്കുന്നുണ്ട്. മാലാഖമാരുടെ പരിപൂർണതയ്ക്കനുസരിച്ചു മൂന്നു ഹയരാർക്കികളുണ്ട്. ഓരോ ഹയരാർക്കിയിലും മൂന്നു വൃന്ദങ്ങളുണ്ട്.
- ഭക്തിജ്വാലകന്മാർ
സെറാഫുകൾ – (Seraphim)
ജ്ഞാനാധിക്യന്മാർ കെരൂബുകൾ – (Cherubin)
ഭദ്രാസനന്മാർ സിംഹാസനങ്ങൾ – (Thrones) - നാഥകൃത്യന്മാർ
അധികാരികൾ-(Dominations)
തത്ത്വകന്മാർ ശക്തികൾ-(Powers)
ബലവത്തുക്കൾ (Virtues) - സമാധാനമുഖ്യന്മാർ
പ്രധാനികൾ – (Principalities)
മുഖ്യദൂതന്മാർ – (Archangels)
ദൈവദൂതന്മാർ – (Angels)
നവവൃന്ദം മാലാഖമാരുടെ ദൗത്യങ്ങൾ
- സ്രാപ്പേന്മാർ, ഭക്തിജാലകന്മാർ (Seraphim) സ്തുതിപ്പിൻറെ കൃപ നല്കുന്നവർ, യഥാർത്ഥ സ്നേഹം പങ്കിടുന്നവർ (Violet).
- ക്രോവേന്മാർ, പരിശുദ്ധർ, ജ്ഞാനാധിക്യന്മാർ (Cherubin) പു ണ്യംവഴി പരിശുദ്ധിയിലേക്കു നയിക്കുന്നവർ (Blue).
- ഭദ്രാസനന്മാർ, സിംഹാസനസ്ഥർ (Thrones). ദൈവികശ്രവണം നല്കുന്നവർ, യഥാർത്ഥമായ എളിമ നല്കുന്നവർ (Green).
- ആധിപത്യങ്ങൾ, അധീശന്മാർ, നാഥകൃത്യന്മാർ, അധികാരികന്മാർ (Dominations) ഇവർ ദൈവിക അധികാരം പ്രതിഫലിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങളെ അടക്കി ദുർവാസനകളെ മാറ്റുന്നു, പിശാചിൻറെ ചതിവ്, പരീക്ഷ എന്നിവയിൽനിന്നു നമുക്കു രക്ഷ നല്കുന്നു.
- തത്ത്വകന്മാർ, പ്രവാചകരുടെ ആത്മാക്കൾ (Virtues). ഇവർ ദൈവികതത്ത്വങ്ങൾ നമുക്കു വെളിവാക്കുന്നവരാണ്.
- ബലവാന്മാർ, ശക്തികന്മാർ, ബലവത്തുക്കൾ (Power Authorities). ഇവർ ദൈവികകല്പനകൾ നിറവേറ്റാൻ നമുക്കു ശക്തി നല്കുന്നു. പരീക്ഷയിൽ ഉൾപ്പെടാതെ കാക്കുന്നു (yellow).
- പ്രാഥമികന്മാർ, അഭിഷിക്ത കെ രൂബുകൾ, സമാധാനമുഖ്യർ (The Principalities) ദൈവരാജ്യം സംരക്ഷിക്കുന്നവർ, കീഴ്വഴക്കത്തിൻറ അരൂപി നല്കുന്നവർ (Red).
- മുഖ്യദൂതന്മാർ, സപ്താത്മാക്കൾ, മുഖ്യ ദൈവദൂതന്മാർ (Archangels). ദുഷ്ടാരൂപികൾക്കെതിരെ പ്രവർത്തിക്കുന്നു. വിശ്വാസത്തിലും നന്മപ്രവൃത്തികളിലും സ്ഥിരത നല്കുന്നവർ (Gold).
- ദൈവദൂതന്മാർ, സ്വർഗീയ സൈന്യങ്ങൾ, സകല ദൈവദൂതന്മാർ (The Angels). ഇവർ ദൈവമക്കളെ സംരക്ഷിക്കുന്നവരും ജീവിതത്തിൽ സംരക്ഷണം നല്കുന്നവരും സ്വർഗത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവരുമാണ്.