സ്താനാര്‍ബുദ ബാധിതരായ സ്ത്രീകളുടെ മധ്യസ്ഥയായി അറിയപ്പെടുന്ന വിശുദ്ധയാണ് വിശുദ്ധ അഗത.മിന്നല്‍, അഗ്നി ഇവയില്‍ നിന്നും വിശ്വാസികളെ രക്ഷിക്കുന്ന വിശുദ്ധയായി അഗത കരുതപ്പെടുന്നു.
സിസിലിയിലെ പാലെര്മോയിലോ കറ്റേനിയയിലോ ആണ് വിശുദ്ധ ജനിച്ചത്. തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ഇവര്‍. റോമന്‍ സ്ഥാനപതിയായ ക്വിന്തീനിയന്റെ (Quintinian ) ഇംഗിതത്തിന് വഴങ്ങാതിരുന്ന അഗതയെ അദ്ദേഹം ഒരു വേശ്യാലയത്തില്‍ നിര്‍ബന്ധപൂര്‍വം പാര്‍പ്പിച്ചു. അവിടെ വച്ച് ഇവരുടെ മാറിടം ഛേദിച്ച് ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയാക്കി.
എന്നാല്‍ വിശുദ്ധ പത്രോസിന്റെ (St. Peter) ദര്‍ശനത്താല്‍ ഇവരുടെ മുറിവുകളെല്ലാം അപ്രത്യക്ഷമായി എന്നു വിശ്വാസികള്‍ കരുതുന്നു. അഗത രക്തസാക്ഷിത്വം വരിച്ച ദിനമെന്നു കരുതപ്പെടുന്ന ഫെഫ്രുവരി 5 തിരുനാൾ ദിനമായി ആചരിക്കപ്പെടുന്നു.