പൃഥ്വി രാജും സംഘവും വെള്ളിയാഴ്ച കേരളത്തിലെത്തും

0
66

ലോക്ഡൗണിനെ തുടർന്ന് ജോർദാനിൽ കുടുങ്ങിയ ആടുജീവിതം സിനിമാ സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും സംഘത്തിലുണ്ട്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘം കൊച്ചിയിൽ എത്തുക. ആദ്യം ഡൽഹിയിലെത്തുന്ന ഇവർ പിന്നീട് കൊച്ചിയിലേക്ക് തിരിക്കും.സംഘത്തിലെ എല്ലാവരും ക്വാറൻറൈനിൽ പോകും.

ആടുജീവിതത്തിൻറെ ചിത്രീകരണത്തിന് ശേഷം ജോർദാനിലെ ഹോട്ടലിലാണ് ഇപ്പോൾ പൃഥ്വിയും സംഘവും താമസിക്കുന്നത്. സിനിമയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ ചിത്രീകരിക്കാനാണ് 58 അംഗ സംഘം ജോർദാൻ മരുഭൂമിയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here