ട്രംപ് യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് മുപ്പത്താറുവർഷം മുമ്പേ പ്രവചനം. ഇറ്റലിയിൽ താപസനായി താമസിക്കുന്ന ടോം സിമറാണ് ഡോണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റാകുമെന്നും അദ്ദേഹം അമേരിക്കയെ ദൈവത്തിലേക്ക് മടക്കികൊണ്ടുവരുമെന്ന് 1980 കളുടെ തുടക്കത്തിൽ പ്രവചിച്ചത്. അതിനായി അദ്ദേഹം സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ട്രംപിന്റെ പേരിൽ ഒരു കല്ല് സ്ഥാപിക്കുകയും ചെയ്തു.
രണ്ടായിരത്തിലെ മഹാജൂബിലിയോടനുബന്ധിച്ച് തുറന്ന സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ വിശുദ്ധവാതിൽ അടച്ചപ്പോൾ അതിൽ ട്രംപിന്റെ പേരെഴുതിയ ഇഷ്ടികയും ഉണ്ടായിരുന്നു.
യു.എസിലെ സമ്പത്തും ജീവിത സൗകര്യങ്ങളും വേണ്ടെന്നുവെച്ച് ഇറ്റലിയിലെ ലോററ്റോയിലുള്ള പരിശുദ്ധ ദൈവമാതാവിന്റെ ഭവനത്തിനടുത്ത് ഒരു താപസനെപ്പോലെ ജീവിച്ച ടോം സിമറാണ് ഡോണാൾഡ് ട്രംപിന്റെ പേരിൽ ആ കല്ല് അവിടെ സ്ഥാപിച്ചത്.
തിന്മയിൽ മുഴുകി ജീവിതം നയിച്ചിരുന്ന ട്രംപിനെ ദൈവത്തിന് ഉപയോഗിക്കാനായി ഒരുക്കാൻ വത്തിക്കാനിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലലികളും പ്രാർഥനകളും സഹായിക്കും എന്ന് മനസിലാക്കിയതാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ വിശുദ്ധ വാതിൽ മറയ്ക്കാനുപയോഗിച്ച ഇഷ്ടികയിൽ ട്രംപിന്റെ പേരെഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 2016 ൽ ടോം സിമറിന്റെ പ്രവചനം നിറവേറി. ആ വർഷം ട്രംപ് യു.എസ് പ്രസിഡന്റായി.