അഞ്ച് ക്രിസ്ത്യാനികളെ വെടിവെച്ച് കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ട് ഐ.എസ്, പ്രതിഷേധം ശക്തം

0
1418

അബൂജ: ക്രിസ്തുവിൽ ദൃഡമായി വിശ്വസിച്ചതിന് ഇസ്ലാമിക ഭീകരർ അഞ്ച് ക്രിസ്ത്യാനികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്.
നൈജീരിയായിലെ ബൊർണോ സംസ്ഥാനത്താണ് സംഭവം. കൊല്ലപ്പെട്ട അഞ്ചുപേരും പുരുഷന്മാരാണ്. ക്രൈസ്തവരെ കൊലപ്പെടുത്തിയ ഭീകരർ കൊലപാതകദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ”മുസ്ലീങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവർക്കും അതിനു പ്രവർത്തിക്കുന്നവർക്കുമുള്ള താക്കീതാണ് ഇതെന്ന കുറിപ്പോടെയാണ് അഞ്ചു പേരെ മുട്ടുകത്തി നിർത്തി, ചുവന്ന തുണികൊണ്ട് കണ്ണുകൾ മൂടിക്കെട്ടിയ ശേഷം എ.കെ 47 തോക്കുകൊണ്ട് പിന്നിൽ നിന്ന് നിറയൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഭീകരർ പോസ്റ്റ് ചെയ്തത്. ജൂലൈ 22 ന് നടന്ന ഈ സംഭവം ‘മോർണിംഗ് സ്റ്റാർ ന്യൂസ്’ ആണ് റിപ്പോർട്ട് ചെയ്തത്.

ഇയോൺസ് ഇന്റലിജൻസ് എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത 35 സെക്കൻഡ് വീഡിയോ അല്പസമയത്തിന് ശേഷം അപ്രത്യക്ഷമായി.
കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ക്രൈസ്തവരാണെന്നും മറ്റ് രണ്ട് പേർ ക്രൈസ്തവരാകാൻ ആഗ്രഹിച്ചിരുന്നവരാണെന്നും പ്രദേശവാസികൾ പറഞ്ഞു.
ലോകത്ത് ഇന്ന് ഏറ്റവുമധികം ക്രൈസ്തവർ പീഢിപ്പിക്കപ്പെടുന്ന രാജ്യമാണ് നൈജീരിയ. ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ്‌സ്, ഇസ്‌ളാമിക ഗോത്ര വർഗ്ഗ വിഭാഗമായ ഫുലാനി ഹെർഡ്‌സ്മാൻ എന്നീ സംഘടനകളാണ് ക്രൈസ്തവർക്കെതിരെ വലിയ ആക്രമണം നടത്തുന്നത്. വർക്കെതിരെയുള്ള ആക്രമണങ്ങളിൽ ഇന്നു സജീവമാണ്. ക്രൈസ്തവർക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.