അടുത്തത് മുഖത്തുണ്ടാകുന്ന മാരകമായ പ്ലേഗ് ബാധ; യേശു നൽകിയ സന്ദേശം

0
1205

കോവിഡിന് ശേഷം മനുഷ്യരെ മുഴുവൻ നശിപ്പിക്കാൻ കഴിയുന്ന വിധത്തിൽ പ്ലേഗ് ബാധ പൊട്ടിപ്പുറപ്പെടുമെന്ന് സന്ദേശം. അയർലണ്ടിലെ മരിയ ഡിവൈൻ മേഴ്സി എന്ന കത്തോലിക്കയായ സ്ത്രീക്ക് പരമ പരിശുദ്ധ ത്രിത്വത്തിൽ  നിന്നും, പരിശുദ്ധ കന്യകാ മറിയത്തിൽ നിന്നും ലഭിച്ച സന്ദേശത്തിലാണ് പ്ലേഗ് ബാധയെപ്പറ്റിയുള്ള പ്രവചനമുള്ളത്. മരിയ ഡിവൈൻ മേഴ്സിക്ക് ലഭിച്ച സന്ദേശങ്ങളെല്ലാം ബുക്ക് ഓഫ് ട്രൂത്ത് സന്ദേശങ്ങൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സന്ദേശത്തിന്റെ പൂർണ്ണ രൂപം
എന്റെ മകളെ ഒരു പ്ലേഗ് ബാധ ഉടനെയുണ്ടാകും. കാരണം അവിടുത്തെ അപമാനിക്കുകയും പാവങ്ങളായ നിരപരാധികളായ ആളുകൾക്ക് ദോഷവും അനീതിയും വരുത്താൻ അനുവദിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ മേൽ എന്റെ പിതാവ് ഭൂമിയിൽ ശിക്ഷ നൽകും. ഈ പ്ലേഗ് മുഖത്ത് ദൃശ്യമാകും. മഹത്തായ ശിക്ഷ അവസാനിക്കുന്നത് വരെ വ്രണങ്ങൾ ഉണങ്ങില്ല. പ്ലേഗ് എയ്ഡ്‌സിനേക്കാൾ വ്യാപകമാകുകയും വരാനിരിക്കുന്ന ശിക്ഷയുടെ ആദ്യ ലക്ഷണങ്ങളിൽ ഒന്നായിരിക്കുകയും ചെയ്യും. എതിർക്രിസ്തുവിന്റെ അനുയായികൾക്ക് കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരും. അത് പ്ലേഗിലൂടെ അവരുടെ മുഖത്ത് കാണും.