അത്മായർക്ക് വിവാഹം ആശിർവദിക്കാം: വത്തിക്കാന്റെ പുതിയ പ്രമാണരേഖ

0
1154

വത്തിക്കാൻ സിറ്റി: അടിയന്തിര ഘട്ടങ്ങളിൽ അത്മായർക്കും വിവാഹം ആശീർവദിക്കാമെന്ന് വത്തിക്കാൻ. വത്തിക്കാൻ ഓഫീസ് അല്മായർക്കുവേണ്ടി പുറത്തിറക്കിയ പ്രമാണരേഖയിലാണ് അത്യാവശ്യ സന്ദർഭങ്ങളിൽ വൈദികർക്ക് പകരമായി അത്മായർക്ക് വിവാഹചടങ്ങുകൾ നടത്തിക്കൊടുക്കാനുള്ള അനുവാദം നൽകുന്നത്.
അതേസമയം വെദികരോ ഡീക്കന്മാരോ സ്ഥലത്തില്ലാത്ത സന്ദർഭത്തിൽ മാത്രമേ സ്ഥലത്തെ ബിഷപ്പിന്റെ അനുവാദത്തോടെ വിവാഹം നടത്താൻ കഴിയൂ.

അത്മായർക്ക് ദിവ്യബലിക്കിടെ വചനസന്ദേശം നല്കാൻ അനുവാദമില്ലെന്നും പ്രമാണരേഖയിലുണ്ട്. ലിറ്റർജി ശുശ്രൂഷകൾക്കിടയിൽ പ്രസംഗിക്കാമെങ്കിലും ദിവ്യബലിക്കിടെ അത് പാടില്ലെന്നും നിർദേശമുണ്ട്. സ്ഥലത്തെ ബിഷപ്പ് ഇത്തരം കാര്യങ്ങളിൽ വിവേകപൂർവ്വമായ തീരുമാനം നടപ്പിലാക്കണമെന്നും പ്രമാണ രേഖ വ്യക്തമാക്കുന്നു.