ആസാമിൽ മലയാളി വൈദികൻ നിര്യാതനായി

0
2398

ഡിമാപ്പൂർ: ആസാമിൽ മലയാളി വൈദികൻ നിര്യാതനായി. സലേഷ്യൻ വൈദികൻ ഫാ.ജോസഫ് കൈപ്പള്ളിമ്യാലിലാണ് ഹൃദയാഘാതം മൂലം ആസാമിൽ മരിച്ചത്. 56 വയസുള്ള ഫാ.ജോസഫ് അരുണാച്ചൽ പ്രദേശിൽ മിഷനറിയായി സേവനം ചെയ്യുകയായിരുന്നു.

നാഗാലാന്റിലെ സലേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ഇദ്ദേഹം
ജോർഹാറ്റിന്റെ തലവനായി സേവനമനുഷ്ഠിക്കുകയായിരുന്നു. അരുണാചലിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയായിരുന്നു ഫാ.ജോസഫിന്റെ പ്രവർത്തനങ്ങളെല്ലാം. 1964 ൽ ജനിച്ച ഇദ്ദേഹം 1985 മെയ് 24 നാണ് സലേഷ്യൻ സഭയിൽ ചേർന്നത്. 1995 ൽ വൈദികനായി.