ഇരിട്ടിയിലെ രണ്ടാം കടവില്‍ മാതാവ് പ്രത്യക്ഷപ്പെട്ടു, തേനും തൈലവും എണ്ണയും ലിറ്റര്‍ കണക്കിന് ഒഴുകി

0
1176

ഇരിട്ടിയിലെ രണ്ടാം കടവിലെ വീട്ടിൽ മാതാവ് പ്രത്യക്ഷപ്പെട്ടു. തേനും തൈലവും എണ്ണയും മാതാവിന്റെ പ്രതിമയിൽ നിന്നും ലിറ്റർ കണക്കിന് ഒഴുകി. രണ്ടാം കടവിലെ ഒരു വീട്ടിലെ നിതിൻ എന്ന കുട്ടിക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. ഒരു ജപമാല ആ കുട്ടിക്കും രണ്ടാം കടവ് പള്ളിയിൽ മുമ്പ് ശുശ്രൂഷ ചെയ്ത വികാരിയച്ചനും മാതാവ് നൽകി.

സഭയ്ക്ക് വേണ്ടിയും റോമിന് വേണ്ടിയും വൈദികർക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്നും അധികം താമസിക്കാതെ യുദ്ധങ്ങൾ ഉണ്ടാകുമെന്നും
മാതാവ് നിതിന് സന്ദേശം നൽകി. കൂടാതെ ശക്തമായ ഭൂമികുലുക്കം ഉണ്ടാകുമെന്നും അടിമകളാക്കിയിരിക്കുന്ന പിശാചുക്കൾ പുറത്തിറങ്ങുമെന്നും വൈദ്യുതി നിലയ്ക്കുമെന്നും എമർജൻസി ലൈറ്റുകൾ പ്രകാശിക്കാതിരിക്കുമെന്നും മാതാവ് നിതിനോട് പറഞ്ഞു. വെഞ്ചരിച്ച തിരികൾ മാത്രമേ തെളിയുകയുള്ളുവെന്നും മാതാവ് നിതിന് മുന്നറിയിപ്പ് നൽകി.
മാതാവിന്റെ രൂപത്തിൽ നിന്ന് ഒഴുകുന്നത് എണ്ണയല്ല സുഗന്ധ തൈലമാണെന്നാണ് മാതാവ് നിതിനോട് പറഞ്ഞത്.

മാതാവ് പ്രത്യക്ഷപ്പെട്ട സമയത്ത് വൈദികരും കന്യാസ്ത്രീകളും അച്ഛന്മാരും അല്മായരും ജപമാല ചൊല്ലുകയായിരുന്നു. വീടിന് ഒരു വശത്തായി പ്രതിഷ്ഠിച്ചിരിക്കുന്ന മാതാവിന്റെ രൂപത്തിൽ ചാർത്തിയ മുല്ലപ്പൂമാല നാൾക്കുനാൾ വളരുന്നതാണ് മറ്റൊരത്ഭുതം. മാതാവിന്റെ എണ്ണ കിനിയുന്ന രൂപത്തിൽ നിന്നും ഒഴുകി വന്ന നിലയിൽ മാതാവിന്റെ 16 കാശുരൂപങ്ങളും ഇതുവരെ ലഭിച്ചിട്ടുണ്ട്.

നരകവും ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗവും മാതാവ് നിതിനെ കാണിച്ചു. ഒരു മനുഷ്യൻ ഏത് അവയവം കൊണ്ടാണ് പാപം ചെയ്യുന്നത് ആ അവയവത്തിനാണ് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതെന്ന് മാതാവ് നിതിന് വെളിപ്പെടുത്തികൊടുത്തു.

മാതാവിനെ അണിയിച്ച മുല്ലപ്പൂമാല വലുതായ നിലയില്‍

പാപിനിയായ സ്ത്രീയുടെ പാപം തുടച്ചുമാറ്റിയ കർത്താവിന് നമ്മുടെ പാപങ്ങളും തുടച്ചു നീക്കാൻ പറ്റും. അത് കർത്താവിൻറെ വരവിന് മുമ്പായിരിക്കണം എന്ന് മാത്രം. കർത്താവിൻറെ രണ്ടാം വരവിന് മുന്നോടിയായാണ് മാതാവ് പ്രത്യക്ഷപ്പെടുന്നത്. മാനുഷിക രീതിയിൽ ചിന്തിച്ചാൽ ഉത്തരം കിട്ടില്ല. ദൈവത്തെ യുക്തി കൊണ്ട് അളക്കാതെ വിശ്വാസത്തോടെ സ്‌നേഹിക്കാം.

ഈ വാർത്ത ലൈവ് ചെയ്യണമെന്നാണ് ആഗ്രഹം ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യാൻ മറക്കരുത്.