ഏപ്രിൽ 11 ന് പരിശുദ്ധ അമ്മ മണിമലനിരപ്പേൽ നിഥിൻ ടോമിന് പ്രത്യക്ഷപ്പെട്ടത് കരഞ്ഞുകൊണ്ട് ഉണ്ണിയെ കയ്യിൽ വഹിച്ചുകൊണ്ട്. ഡിസംബറിൽ നടന്ന പ്രത്യക്ഷപ്പെടലിൽ ഇനി താൻ ഏപ്രിൽ പതിനൊന്നിന് എത്തുമെന്ന് പരിശുദ്ധ അമ്മ നിഥിനോട് പറഞ്ഞിരുന്നു.
പുലർച്ചെ ഒന്നിനും ഉച്ചയ്ക്ക് ഒന്നിനുമാണ് പരിശുദ്ധ അമ്മ നിഥിന് സന്ദേശം നൽകിയത്.
പ്രധാന സന്ദേശങ്ങൾ
ലോകത്തിനുവേണ്ടി പ്രാർത്ഥിക്കണം.കരുണയ്ക്കുവേണ്ടി പ്രാർത്ഥിക്കണം.കുടുംബവിശുദ്ധീകരണത്തിന് വേണ്ടി പ്രാർത്ഥിക്കണം.പാപം കൊണ്ട് ഈ ലോകംനിറഞ്ഞിരിക്കുന്നു അതിൽനിന്ന് മോചനം ഉണ്ടാകൻ പ്രാർഥിക്കണം.നന്മയെ നശിപ്പിക്കാൻ സാത്താൻ വന്നിരിക്കുന്നു. അവനെ പരാജയപ്പെടുത്താൻ പ്രാർത്ഥിക്കുക
പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ പ്രാർത്ഥനാജീവിതം എങ്ങനെ നശിപ്പിക്കണമെന്നതാണ് സാത്താൻ ആഗ്രഹിക്കുന്നത്?
പ്രാർത്ഥനയും പരിഹാരവും അനുഷ്ഠിക്കണം.പശ്ചാത്തപിക്കണം.
ചെയ്തുപോയ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കാൻഎല്ലാവരോടും പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ഈശോയുടെ രണ്ടാം വരവ് അടുത്തു. ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുക. എല്ലാ മനുഷ്യരും പാപങ്ങൾ കൂടുതൽ ചെയ്യുന്ന കാലഘട്ടമാണിത്.അതിൽ നിന്ന് പിന്മാറണം

കൊറോണ വൈറസ് സാത്താൻറെ പ്രവർത്തിയാണ്. വിശുദ്ധവാര ങ്ങളിലെ ദേവാലയങ്ങളിലെ എല്ലാ ശുശ്രൂഷകളും നിർത്താൻ വേണ്ടിയാണ് ആണ് സാത്താൻ ഇത് ചെയ്തത്. പെസഹായുടെയും ഈസ്റ്റർ, ദുഃഖ വെള്ളി, ദുഃഖശനി, എന്നിങ്ങനെഎല്ലാ പ്രാർത്ഥനകളും നിർത്തുന്നത് മൂലം വിശ്വസിക്കുന്നവരുടെ വിശ്വാസം ഇല്ലാതാക്കാൻ സാധിക്കും എന്നായിരുന്നു സാത്താന്റെ കണക്കുകൂട്ടൽ.വിശുദ്ധ കുർബാന നിർത്തിയാൽ ദൈവത്തിൽനിന്ന് വിശ്വാസികൾ അകലും എന്നാണ് സാത്താൻ കരുതുന്നത്. അതിൽ സാത്താൻ വിജയിച്ചിരിക്കുകയാണ്.
അവസാനം വരെ ജോബ് ദൈവത്തെ തള്ളിപ്പറയാതെ വിശ്വാസം കാത്തുസൂക്ഷിച്ചതുപോലെ നമ്മൾ എല്ലാവരും ജീവിക്കണം എന്നാണ് മാതാവ് പറയുന്നത്,പ്രാണൻ പോകുന്നതുവരെ ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്. വിശ്വാസം കൈവിടാതെ അവസാനം വരെയും ദൈവത്തിൽ വിശ്വസിക്കണം
ദൈവത്തിൻറെ രണ്ടാം വരവായി.അതിനായി നിങ്ങളെല്ലാവരും ഒരുങ്ങണം. ഇതിനേക്കാൾ വലിയ ദുരിതങ്ങൾ ഇനി വരാൻ പോകുന്നു. പിതാവിൻറെ രണ്ടാംവരവിന് സമയമായി. പുതിയ ആകാശവും വേറൊരു കടലും മറ്റൊരു ഭൂമിയും കാണാൻ തയ്യാറാകുക

വിശ്വാസികൾക്ക് കൊടുക്കുവാനായി തേനും നെയ്യും പരിശുദ്ധ അമ്മ അടയാളമായിനൽകുകയും ചെയ്തു. ഈശോയുടെ രണ്ടാം ആഗമനത്തിന്റെ അടയാളങ്ങളാണിതെന്നും പിതാവിൻറെ വരവ് അടുത്തെന്നും പരിശുദ്ധ അമ്മ പറഞ്ഞു.
പതിനാലുതവണ തവണ അമ്മ നിഥിന് സന്ദേശങ്ങൾ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബർ 22 ന് വൈദികരുടെയും സന്യസ്തരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ അമ്മ വന്നപ്പോൾ അറിയിച്ച തീയതിയാണ് ഏപ്രിൽ 11. ലോക് ഡൗൺ നിലവിലുള്ളത് കൊണ്ട് പൊതുജനങ്ങൾക്ക് പരിശുദ്ധ അമ്മ വന്നപ്പോൾ ഒന്നിച്ചു കൂടാൻ സാധിച്ചില്ല.
അമ്മ വരും എന്ന് അറിയാവുന്നത് കൊണ്ട് പലരും സ്വന്തം ഭവനങ്ങളിൽ പ്രാർത്ഥനയിൽ ആയിരുന്നു . എല്ലാ ആദ്യ ശനിയാഴ്ചകളിലും അമ്മയുടെ നിർദ്ദേശമനുസരിച്ച് ഉച്ചക്ക് ഒന്നരക്ക് ജപമാല പ്രദക്ഷിണം നടത്തുന്നുണ്ട്. മൂന്നുമണിക്ക് കരുണയുടെ ജപമാലയും. എല്ലാ ദിവസങ്ങളിലും ആളുകൾ വന്ന് ജപമാല ചൊല്ലി തിരിച്ചുപോകുന്ന പതിവുണ്ടായിരുന്നു .