കൊച്ചി: കോവിഡ് ബാധിച്ച് കന്യാസ്ത്രീ മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരുന്ന സിസ്റ്റർ ഏയ്ഞ്ചൽ (80) ആണ് മരിച്ചത്. കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ അംഗമായിരുന്നു. സിസ്റ്ററിന് ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാൻ സിസ്റ്ററിന്റെ സ്രവം ആലപ്പുഴയിലെ എൻഐഎ ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരം എൻഐഎ ഫലം കൂടി ലഭിച്ചാലെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാനാകൂ.