തന്റെ ജീവിതം മാറ്റി മറിച്ചത് യേശു ക്രിസ്തുവാണെന്ന് പ്രശസ്ത ഗായകന്‍ എം.ജി ശ്രീകുമാര്‍.ക്രിസ്തുമസ്സിനോട് അനുബന്ധിച്ചെഴുതിയ ലേഖനത്തിലാണ് ശ്രീകുമാര്‍ തന്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രകടിപ്പിച്ചത്.
തന്റെ ജീവിതം മാറ്റി മറിച്ചത് ക്രിസ്തുവാണ്.താന്‍ യേശുവില്‍ വിശ്വസിക്കുകയും യേശുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നയാളാണ്. എന്തുകാര്യം ചെയ്യുന്നതിനുമുന്‍പും യേശു ദേവനോട് പ്രാര്‍ത്ഥിക്കുമെന്നും ശ്രീകുമാര്‍ പറയുന്നു.
വ്യക്തിയെ തന്നെ മാറ്റി മറിക്കാനുള്ള അസാധാരണമായ ശക്തി ദൈവപുത്രനായ യേശുക്രിസ്തുവില്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. യേശുവിന്റെ ത്യാഗ പൂര്‍ണമായ ജീവിതത്തെക്കുറിച്ചും ശ്രീകുമാര്‍ ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്.
യേശു അനുഭവിച്ച പീഡനങ്ങളും കുരിശുമരണവും ലേഖനത്തില്‍ ശ്രീകുമാര്‍ അനുസ്മരിക്കുന്നു.നക്ഷത്രവിളക്കുകളില്‍ നിന്നുള്ള പ്രകാശം പോലെ എല്ലാ ഹൃദയങ്ങളിലും നന്മയും സ്‌നേഹവും പ്രസരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
