തന്റെ മകള്‍ അമിയ മദര്‍തെരേസയുടെ സമ്മാനം:കപില്‍ ദേവ്

0
1357

ലോകം പാവങ്ങളുടെ അമ്മയെ വിശുദ്ധ എന്ന് വിളിക്കാന്‍ ഒരുങ്ങുമ്പോള്‍ മദര്‍തെരേസയുടെ അത്ഭുത പ്രവര്‍ത്തനത്തിന്റെ വലിയ സാക്ഷ്യവുമായി ക്രിക്കറ്റ് താരം കപില്‍ ദേവ്.

തന്റെ മകള്‍  അമിയ മദർ തേരേസയുടെ സമ്മാനമാണെന്ന് കപിൽദേവ് പറഞ്ഞത് .കല്‍ക്കത്തയിലെ തെരുവോരങ്ങളില്‍ പാവങ്ങളുടെ കണ്ണീര്‍ തുടയ്ക്കുന്ന  മദറിനെ പറ്റി ഒരു കേട്ടിരുന്നെങ്കിലും വളരെ വൈകിയാണ് താന്‍ മദറിനെ നേരിട്ട് കണ്ടത്.കപില്‍ ദേവ് പറയുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ  1983 ല്‍ ലോകകപ്പ് നേടിയ ശേഷമാണ് താന്‍ റോമിയെ വിവാഹം ചെയ്തതത്.
ഒരുകുഞ്ഞിനു വേണ്ടി വളരെക്കാലം കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.തുടര്‍ന്ന് നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.വിവാഹിതരായി പതിനാലു വർഷം കഴിഞ്ഞിട്ടും കുഞ്ഞില്ല എന്നത് തങ്ങളെ മാനസികമായി തളര്‍ത്തി.നൊമ്പരം ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട്  തങ്ങള്‍  മറ്റുള്ളവര്‍ക്ക്  മുമ്പിൽ പ്രത്യക്ഷപ്പെട്ടു. കപില്‍ പറയുന്നു 

1995 ലെ  കൊല്‍ക്കത്ത സന്ദര്‍ശന വേളയിലാണ് ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരം മദറിനെ കണ്ടത്.താന്‍ കണ്ടപ്പോള്‍ മദര്‍ വളരെ ക്ഷീണിതയായിരുന്നു.തങ്ങളുടെ നൊമ്പരത്തെ പറ്റി സുഹൃത്ത് മദറിനോട് പറഞ്ഞപ്പോള്‍ ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടെന്നും  ദൈവം കരുണാമയനാണെന്നും മദര്‍ മറുപടി നല്‍കി.

തന്റെ  ഏതെങ്കിലും ഒരു അനാഥാലയത്തിൽ നിന്നും ഒരു കുത്തിനെ ദത്തെടുക്കുന്ന കാര്യമാണ് മദര്‍ പറഞ്ഞതെന്നാണ് താന്‍ കരുതിയത്.
എന്നാല്‍,മാസങ്ങൾ കഴിഞ്ഞതോടെ മദറുമായുള്ള ഈ കൂടിക്കാഴ്ച താന്‍ മറന്നു.എന്നാല്‍ ഒരുദിവസം കൽക്കത്തയില്‍ നിന്ന് സുഹൃത്ത് വിളിച്ച് മദർ റോമിയെ അന്വേഷിച്ചതായി അറിയിച്ചു.ആ സമയത്ത് തന്റെ ഭാര്യ അഞ്ചുമാസം ഗർഭണിയായിരുന്നു.എന്നാല്‍ ഈ വിവരം  മദർ തെരേസയെ അറിയിച്ചിരുന്നില്ല.

എന്നാല്‍ ,മദര്‍ റോമി ഗര്‍ഭിണിയായ വിവരമറിഞ്ഞാണ്  റോമിയെ പറ്റി ചോദിച്ചതെന്ന് തനിക്ക്  മനസ്സിലായി.ഇന്നും മദറിന്റെ അനുഗ്രഹവും പ്രാര്‍ഥനയുമാണ് തങ്ങള്‍ക്കു കുഞ്ഞുണ്ടാവാന്‍ കാരണമെന്ന് ഉറച്ചു വിശ്വസിക്കുന്നു.കപില്‍ പറഞ്ഞു

 മകളുണ്ടായ ശേഷം മദറിനെ കാണാണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല.എന്നാല്‍ തന്റെ മകള്‍ മദറിന്റെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് തന്റെ കുടുംബം ഉറച്ചു വിശ്വസിക്കുന്നു.കപില്‍ സാക്ഷ്യപ്പെടുത്തി.

1997ല്‍ മദർ ദൈവസന്നിധിയിലേക്ക്‌ മടങ്ങി .മദറിനെ കാണാനും അനുഗ്രഹം ഏറ്റുവാങ്ങുവാനും കഴിഞ്ഞ താന്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാണ്  കപില്‍ പറയുന്നു.