പതിനാല് കന്യാസ്ത്രീകൾ കോവിഡ് ബാധിച്ച് മരിച്ചു

0
2930

മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ഫെലിസിയൻ സന്യാസിനി സമൂഹത്തിലെ 14 കന്യാസ്ത്രീകൾ കോവിഡ് ബാധിച്ച് മരിച്ചു.
ഒരാളൊഴികെ 13 പേരുടെയും അന്ത്യം മിഷിഗണിലെ മഠത്തിൽ വെച്ചായിരുന്നു.
44 സന്യാസിനികളാണ് മഠത്തിലുണ്ടായിരുന്നത്. പതിനേഴ് കന്യാസ്ത്രീകൾ കോവിഡ് മുക്തരായി. ടീച്ചർ, പ്രൊഫസർ, നഴ്‌സ് എന്നിങ്ങനെ സമൂഹത്തിലെ വിവിധ സേവനമേഖലകളിലെല്ലാം അന്തരിച്ച 14 കന്യാസ്ത്രീകളും സജീവമായിരുന്നു. കോവിഡ് നിയമങ്ങൾ നിലനിൽക്കുന്നതിനാൽ കന്യാസ്ത്രീകളുടെ മൃതസംസ്‌കാരം ഔദ്യോഗികമായി നടത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുണ്ട്. കോവിഡ് വൈറസ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത നാൾമുതൽ ഇവിടുത്തെ കന്യാസ്ത്രീകൾ കോവിഡ് വൈറസ് പ്രതിരോധത്തിൽ സജീവമായിരുന്നു.

സന്യാസിനി സമൂഹത്തിന്റെ നോർത്ത് അമേരിക്കയിലെ പ്രൊവിൻഷ്യൽ സുപ്പീരിയറായ സിസ്റ്റർ മേരി ക്രിസ്റ്റഫർ മൂർ ആഴ്ചതോറും കൊറോണ വൈറസ് വ്യാപനത്തെപ്പറ്റിയുള്ള വിശദവിവരങ്ങൾ കോൺഗ്രിഗേഷനിലെ അംഗങ്ങൾക്ക് കൈമാറിയിരുന്നു.

വൈറസിനോട് പ്രതിരോധിക്കാൻ പ്രവർത്തിച്ച സന്യാസിനികളെയും, അവരെ സഹായിച്ചിരുന്നവരെയും അഭിനന്ദിച്ച സിസ്റ്റർ മേരി ക്രിസ്റ്റഫർ താൻ പരേതർക്കായി പ്രാർത്ഥിക്കുന്നതായും വ്യക്തമാക്കി.
അതേസമയം ന്യൂജഴ്‌സിയിലെ മഠത്തിൽ കോവിഡ് 19 ബാധിച്ച ഒരു കന്യാസ്ത്രീ മരിച്ചു.