പാമ്പുകളുടെ രാജ്ഞി; തിരുനാൾദിനം പരിശുദ്ധ അമ്മയെ കാണാൻ നൂറ്റാണ്ടുകളായി പാമ്പുകളെത്തുന്ന അത്ഭുതം; പാമ്പുകളെത്തിയില്ലെങ്കിൽ വൻ ദുരന്തം

0
587

പരിശുദ്ധ അമ്മയുടെ ചിത്രം വണങ്ങാനും അമ്മയുടെ അനുഗ്രഹം തേടാനും കൂട്ടത്തോടെ പാമ്പുകളെത്തുന്നത് അത്ഭുതമാകുന്നു. ഗ്രീക്ക് ദ്വീപിലെ ഒരു ആശ്രമത്തിലാണ് പരിശുദ്ധ അമ്മയുടെ തിരുനാൾ ദിനം അമ്മയെ കാണാൻ കൂട്ടത്തോടെ പാമ്പുകളെത്തുന്നത്. നൂറ്റാണ്ടുകളായി ഈ അത്ഭുതത്തിന് ഈ ആശ്രമദൈവാലയവും ഇവിടെയെത്തുന്ന വിശ്വാസികളും സാക്ഷ്യം വഹിക്കുകയാണ്.

ഗ്രീക്ക് ഓർത്തഡോക്‌സ് സഭ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ഓഗസ്റ്റ് 5 മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിലാണ് കെഫാലോണിയയിലെ ഗ്രീക്ക് ദ്വീപിൽ കറുത്ത പാമ്പുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്.