പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അത്യാസന്നനിലയില്‍, സംസാരിക്കാനാകുന്നില്ല

0
2626

ബെർലിൻ: ആഗോള കത്തോലിക്കാ സഭയുടെ മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമൻ അത്യാസന്ന നിലയിലെന്ന് റിപ്പോർട്ടുകൾ. ദ ടെലിഗ്രാഫാണ് മുൻ മാർപാപ്പയുടെ ആരോഗ്യനില വഷളാണെന്ന് റിപ്പോർട്ട് ചെയ്തത്.

ജൂണിൽ ജർമനിയിൽ അസുഖബാധിതനായ സഹോദരനെ അദ്ദേഹം സന്ദർശിച്ചിരുന്നു. തുടർന്നാണ് പാപ്പ അവശനായത്. രണ്ടാഴ്ചയ്ക്ക് ശേഷം സഹോദരൻ ജോർജ് റാറ്റ്‌സിംഗർ മരിക്കുകയും ചെയ്തു.

അതേസമയം 93 കാരനായ അദ്ദേഹത്തിന് ഓർമ്മശക്തിയുണ്ടെന്നും ആളുകളെ തിരിച്ചറിയാനും കഴിയുന്നുണ്ട്. എന്നാൽ സംസാരിക്കാനാകാത്ത വിധം ക്ഷീണിതനാണ്. ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2013 ലാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തത്. അതിനുശേഷം ആദ്യമായാണ് സഹോദനെ കാണാനാൻ പാപ്പ വിദേശയാത്ര നടത്തിയത്.